---
title: "ഹാപ്പിനസ് ഫെസ്റ്റിന് മുന്നോടിയായി പെൺനടത്തം സംഘടിപ്പിച്ചു "
english_title: "A women's walk was organized ahead of the happiness fest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86978/a-womens-walk-was-organized-ahead-of-the-happiness-fest"
published_at: "2022-12-24T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6b16df40fd_Picsart_22-12-24_12-41-42-303.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിന് മുന്നോടിയായി പെൺനടത്തം സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ**: തളിപ്പറമ്പ് മണ്ഡലത്തിലെ ഹാപ്പിനസ് ഫെസ്റ്റിന് മുന്നോടിയായി പെൺനടത്തം. ലൈറ്റ് ഓഫ് ലൈഫ് എന്ന പേരിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കാളിയായി. ആന്തൂർ നഗരസഭയിലെ കോൾമൊട്ടയിൽ തുടങ്ങിയ പെൺനടത്തം നടി മാലാ പാർവതി ഉദ്ഘാടനം ചെയ്തു. ധർമശാലയിൽ സമാപിച്ചു.

## Article Content

**തളിപ്പറമ്പ**: തളിപ്പറമ്പ് മണ്ഡലത്തിലെ ഹാപ്പിനസ് ഫെസ്റ്റിന് മുന്നോടിയായി പെൺനടത്തം. ലൈറ്റ് ഓഫ് ലൈഫ് എന്ന പേരിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കാളിയായി. ആന്തൂർ നഗരസഭയിലെ കോൾമൊട്ടയിൽ തുടങ്ങിയ പെൺനടത്തം നടി മാലാ പാർവതി ഉദ്ഘാടനം ചെയ്തു. ധർമശാലയിൽ സമാപിച്ചു.

നഗരസഭ ചെയർമാൻ പി. മുകുന്ദൻ, കെ. സന്തോഷ്, എ. നിശാന്ത്, സി. അശോക് കുമാർ, എ. രാജേഷ്, പി.കെ. ശ്യാമള, നഗരസഭ വനിത കൗൺസിലർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ധർമശാലയിൽ നടന്ന സമാപന സമ്മേളനം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86978/a-womens-walk-was-organized-ahead-of-the-happiness-fest)