---
title: "സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് മൂന്നാമത് സന്ദേശയാത്ര ഡിസംബർ 26 ന് തുടങ്ങും"
english_title: "The Student Police Cadet 3rd Sandeshayatra will begin on December 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86987/the-student-police-cadet-3rd-sandeshayatra-will-begin-on-december-26"
published_at: "2022-12-24T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6c50e2a03b_Picsart_22-12-24_14-47-05-664.jpg"
keywords: []
---

# സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് മൂന്നാമത് സന്ദേശയാത്ര ഡിസംബർ 26 ന് തുടങ്ങും

> **Lead Summary:** **കൽപ്പറ്റ**: മുണ്ടേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഭിമുഖ്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹ സൃഷ്ടിക്കായുള്ള മൂന്നാമത് സന്ദേശയാത്ര ഡിസംബർ 26 ന് കൽപ്പറ്റയിൽ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൽപ്പറ്റ**: മുണ്ടേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഭിമുഖ്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹ സൃഷ്ടിക്കായുള്ള മൂന്നാമത് സന്ദേശയാത്ര ഡിസംബർ 26 ന് കൽപ്പറ്റയിൽ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉണരാം ഉയരാം ലക്ഷ്യത്തിലേക്ക്, ചിന്തകളിൽ നന്മനിറയ്ക്കാം സത്യസന്ധത ശീലമാക്കാം എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ പഠന യാത്ര കൽപ്പറ്റയിൽ നിന്ന് ആരംഭിച്ച് ജനുവരി 3ന് പഞ്ചാബ് വാഗ ബോർഡറിൽ അവസാനിക്കും. ഡിസംബർ 26ന് മുണ്ടേരിയിൽ വെച്ച് കൽപ്പറ്റ മണ്ഡലം എം.എൽ.എ ടി സിദ്ദിഖ് യാത്ര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

കൽപ്പറ്റ നഗരസഭ ചെയർമാൻ കേയം തൊടി മുജീബ് അധ്യക്ഷനാവും. യാത്രയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ പരിപാടികളും സന്ദേശ പ്രചരണ സ്റ്റിക്കർ, ലഘുലേഖകൾ എന്നിവ വിതരണം ചെയ്യും. 41 കേഡറ്റുകളും, 2 രക്ഷിതാക്കളും, 9 അധ്യാപകരും, ഡ്രിൽ ഇൻസ്ട്രെക്ടേഴ്സ് അടങ്ങുന്ന 52 അംഗസംഘത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നേതൃത്വം നൽകും.

വാർഡ് മെമ്പർ എ കെ ഷിബു, കൽപ്പറ്റ എ എൻ ഒ ജയകുമാർ, എസ്പിസി ഗാർഡിയൻ പ്രസിഡന്റ് മുസ്തഫ, കൽപ്പറ്റ ഡി ഐ അരുൺ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് സിപിഒ സജി ആന്റോ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86987/the-student-police-cadet-3rd-sandeshayatra-will-begin-on-december-26)