---
title: "താരതിളക്കത്തിൽ തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂൾ"
english_title: "Thokkilangadi Koothuparam Higher Secondary School in starlight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87012/thokkilangadi-koothuparam-higher-secondary-school-in-starlight"
published_at: "2022-12-24T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6d2890bd51_Picsart_22-12-24_15-45-43-149.jpg"
keywords: []
---

# താരതിളക്കത്തിൽ തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂൾ

> **Lead Summary:** **കൂത്തുപറമ്പ**: താരതിളക്കത്തിൽ തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂൾ . സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. സബ്ബ് ജില്ലാകലോത്സവം, ജില്ലാ സംസ്ഥാന കലോത്സവം എന്നിവയിലെല്ലാം മികച്ച വിജയമാണ് കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കിയത്.

## Article Content

**കൂത്തുപറമ്പ**: താരതിളക്കത്തിൽ തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂൾ . സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. സബ്ബ് ജില്ലാകലോത്സവം, ജില്ലാ സംസ്ഥാന കലോത്സവം എന്നിവയിലെല്ലാം മികച്ച വിജയമാണ് കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കിയത്.

സബ്ബ്ജില്ലാ , ജില്ലാതല കായിക മേളകളിലും, പ്രവർത്തിപരിചയ മേളയിലും നിരവധി വിദ്യാർത്ഥികൾ മികച്ച വിജയം നേടിയിരുന്നു. സ്ക്കൂളിന്റെ യശസ്സുയർത്തിയ വിദ്യാർത്ഥികളെയാണ് പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് പി.പ്രകാശൻ അധ്യക്ഷത വഹിച്ചു. തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ബാലൻ മാസ്റ്റർ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. പ്രിൻസിപ്പൽ ലത, അധ്യാപകരായ മുഹമ്മദ് നൗഫൽ, ബാബുരാജ്, രസ്ന, ധനേഷ്,സ്കൂൾ ലീഡർ ശ്യാം കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87012/thokkilangadi-koothuparam-higher-secondary-school-in-starlight)