---
title: "കെ കെ ഗോവിന്ദൻ മാസ്റ്ററുടെ നമ്മുടെ പൈതൃകം പുസ്‌തകം പ്രകാശനം ചെയ്തു"
english_title: "Our heritage book by KK Govindan Master was released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87020/our-heritage-book-by-kk-govindan-master-was-released"
published_at: "2022-12-24T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6dde8249e3_Picsart_22-12-24_16-33-53-474.jpg"
keywords: []
---

# കെ കെ ഗോവിന്ദൻ മാസ്റ്ററുടെ നമ്മുടെ പൈതൃകം പുസ്‌തകം പ്രകാശനം ചെയ്തു

> **Lead Summary:** **പയ്യന്നൂർ**: കെ കെ ഗോവിന്ദൻ മാസ്റ്ററുടെ നമ്മുടെ പൈതൃകം പുസ്‌തകം പ്രകാശനം ചെയ്തു. പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാണപ്പുഴ പത്മനാഭൻ പുസ്‌തക പ്രകാശന കർമം നിർവഹിച്ചു. ചടങ്ങിൽ അഡ്വ കെ കെ ശ്രീധരൻ പുസ്തകം ഏറ്റു വാങ്ങി.

## Article Content

**പയ്യന്നൂർ**: കെ കെ ഗോവിന്ദൻ മാസ്റ്ററുടെ നമ്മുടെ പൈതൃകം പുസ്‌തകം പ്രകാശനം ചെയ്തു. പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാണപ്പുഴ പത്മനാഭൻ പുസ്‌തക പ്രകാശന കർമം നിർവഹിച്ചു. ചടങ്ങിൽ അഡ്വ കെ കെ ശ്രീധരൻ പുസ്തകം ഏറ്റു വാങ്ങി.

ഡോ ഇ ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ കെ എച്ച് സുബ്രഹ്മണ്യൻ പ്രഭാഷണം നടത്തി. ദാമോദരൻ വെള്ളോറ, കെ കെ ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87020/our-heritage-book-by-kk-govindan-master-was-released)