---
title: "കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ 1980 ബാച്ച് വിദ്യാർത്ഥി സംഗമം ബുധനാഴ്ച"
english_title: "Kottiyur IJM Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87022/kottiyur-ijm-higher-secondary-school"
published_at: "2022-12-24T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6e2a7a9715_Picsart_22-12-24_16-45-17-826.jpg"
keywords: []
---

# കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ 1980 ബാച്ച് വിദ്യാർത്ഥി സംഗമം ബുധനാഴ്ച

> **Lead Summary:** **കൊട്ടിയൂർ**: ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ 1980 ബാച്ച് വിദ്യാർത്ഥി സംഗമം ഓർമക്കൂട്ട് 2022-ഡിസംബർ 28 ബുധനാഴ്ച 9 മണി മുതൽ 4 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുമെന്ന് സംഘാടകർ കേളകത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 148 സഹപാഠികളുടേയും 23 അധ്യാപകരും പ്രഥമ മാനേജരും ഉൾപ്പെടുന്ന സംഗമം കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം ഉദ്ഘാടനം ചെയ്യും.

## Article Content

**കൊട്ടിയൂർ**: ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ 1980 ബാച്ച് വിദ്യാർത്ഥി സംഗമം ഓർമക്കൂട്ട് 2022-ഡിസംബർ 28 ബുധനാഴ്ച 9 മണി മുതൽ 4 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുമെന്ന് സംഘാടകർ കേളകത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 148 സഹപാഠികളുടേയും 23 അധ്യാപകരും പ്രഥമ മാനേജരും ഉൾപ്പെടുന്ന സംഗമം കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം ഉദ്ഘാടനം ചെയ്യും.

സ്കൂൾ മാനേജർ ഫാദർ ബെന്നി മുതിര കാലായിൽ അനുഗ്രഹപ്രഭാഷണം നടത്തും .വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ, പ്രിൻസിപ്പാൾ എം.എ.മാത്യു, ഹെഡ്മാസ്റ്റർ ബിനു തോമസ് എന്നിവർ ആശംസഅർപ്പിക്കും. പ്രഥമ മാനേജർ ഫാദർ തോമസ് മണ്ണൂർ, അക്കാലത്തെ അധ്യാപകർ, അനധ്യാപകർ, എന്നിവരെ സംഗമത്തിൽ ആദരിക്കും.

വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒത്തുചേരാൻ അവസരമൊരുക്കുന്ന ഓർമ്മക്കൂട്ട് സാംസ്ക്കാരിക സാമൂഹ്യ വിദ്യാഭ്യാസ കാർഷിക സൈനിക സേവന സന്യസ്ത മേഖലകളെ പ്രവർത്തിച്ചവർ ഒന്നിച്ചു ചേരുന്നത് സമൂഹത്തിന് ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രചോദനമാകും എന്ന് സംഘാടകർ അറിയിച്ചു .

പൂർവ്വ വിദ്യാർഥി സംഘം പ്രസിഡണ്ട് തോമസ് ജേക്കബ്, സെക്രട്ടറി പി എം ലിസി,ഖജാൻജി എം.പി ബേബി ,കോഡിനേറ്റർ എം.ടി.ജോയി ,എം.എം.വിൻസൻ്റ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87022/kottiyur-ijm-higher-secondary-school)