---
title: "കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് തുടക്കമായി"
english_title: "Airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87064/airport"
published_at: "2022-12-24T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a730306f829_n4553470361671901178968b9276805c1626d96396c23c56063fbc6dba02bd773d8a3fadca07f0d21661e7d.jpg"
keywords: []
---

# കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് തുടക്കമായി

> **Lead Summary:** **കരിപ്പൂര്‍:** അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് തുടക്കമായി.

## Article Content

**കരിപ്പൂര്‍:** അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് തുടക്കമായി.

റണ്‍വേ വികസനത്തിനും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍.ഇ.എസ്.എ) വര്‍ധിപ്പിക്കാനുമായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തിക്കാണ് ശനിയാഴ്ച തുടക്കമായത്. അതിര്‍ത്തി നിര്‍ണയത്തിനുശേഷം മറ്റു നടപടികളിലേക്ക് കടക്കും.

നിലവിലെ റണ്‍വേയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആര്‍.എഫ്.സി.ടി.എല്‍.എ.ആര്‍.ആര്‍ ആക്‌ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനഃസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87064/airport)