---
title: " വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു"
english_title: "The national highway was blocked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8711/the-national-highway-was-blocked"
published_at: "2021-11-03T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61825b7779a69_Screenshot_20211103_151649_com.whatsapp.jpg"
keywords: []
---

#  വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു

> **Lead Summary:** ഇന്ധനവില വർധനവിനെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽടെക്സ് ജങ്ങ്ഷനിൽ ദേശീയ പാത ഉപരോധിച്ചു. ഇന്നു രാവിലെ കൗസർ കോംപ്ലക്സ് കേന്ദ്രീകരിച്ച് പ്രകടനമായെത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു.

## Article Content

ഇന്ധനവില വർധനവിനെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽടെക്സ് ജങ്ങ്ഷനിൽ ദേശീയ പാത ഉപരോധിച്ചു. ഇന്നു രാവിലെ കൗസർ കോംപ്ലക്സ് കേന്ദ്രീകരിച്ച് പ്രകടനമായെത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു.

10 മിനുട്ടോളം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം ഉദ്ഘാടനം ചെയ്യുന്നതിനി ടെയായിരുന്നു ജില്ലാ പ്രസിഡൻറ് സാദിഖ് ഉളിയിലിനെ പോലീസ് ബലം പ്രയോഗിച്ച് പിടിച്ച് മാറ്റിയത്. 

രാജ്യത്തെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന മോദി രാജിവച്ച് പോകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ പ്രകടനമായി ചേംബർ ഹാൾ ചുറ്റി നഗരത്തിൽ പ്രകടനം നടത്തി സമരം അവസാനിപ്പിച്ചു. 

മുന്നവർ ഇരിക്കൂർ, പുളിപ്രം പ്രസന്നൻ, ടി പി ഇല്യാസ്, ടി കെ മുഹമ്മദലി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8711/the-national-highway-was-blocked)