---
title: "ഉന്തിയ പല്ല് അയോഗ്യത’; ഗോത്രവർഗ യുവാവിന് സർക്കാർ ജോലി നഷ്ടമായി"
english_title: "Government job denied for youth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87126/government-job-denied-for-youth"
published_at: "2022-12-25T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8278f0bbd5_Screenshot_2022-12-25-16-03-15-89_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഉന്തിയ പല്ല് അയോഗ്യത’; ഗോത്രവർഗ യുവാവിന് സർക്കാർ ജോലി നഷ്ടമായി

> **Lead Summary:** പാലക്കാട് : ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലി എന്ന സ്വപ്നം നഷ്ടമായി. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ സർക്കാർ ജോലിക്ക് തടസമായത്.

## Article Content

പാലക്കാട് : ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലി എന്ന സ്വപ്നം നഷ്ടമായി. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ സർക്കാർ ജോലിക്ക് തടസമായത്.

പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. പിഎസ്സിയുടെ സ്‌പെഷൽ റിക്രൂട്‌മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്.

ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87126/government-job-denied-for-youth)