---
title: "തൃശൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 10 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87189/arrested"
published_at: "2022-12-26T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8ee77a764c_Screenshot_20221226-061226_Facebook.jpg"
keywords: []
---

# തൃശൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 10 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

> **Lead Summary:** **തൃശൂർ: **തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസിന്‍റെ പിടിയില്‍. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ് പ്രതികളില്‍ ഒരാള്‍.

## Article Content

**തൃശൂർ: **തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസിന്‍റെ പിടിയില്‍. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ് പ്രതികളില്‍ ഒരാള്‍.

തൃശൂര്‍ പേനകം സ്വദേശി ശ്രീരാഗിന്‍റെ കൈവശം എംഡിഎംഎ വന്‍തോതില്‍ ഉണ്ടെന്നായിരുന്നു എക്സൈസിന് ലഭിച്ച രഹസ്യവിവരം. സെന്‍ട്രല്‍ സോണ്‍ കമ്മിഷണര്‍ സ്ക്വാഡും ചാവക്കാട് റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് വീട് വളഞ്ഞു. ഈ സമയം, എംഡിഎംഎ വാങ്ങാന്‍ എത്തിയ രണ്ട് പേരും വീട്ടിലുണ്ടായിരുന്നു. ചാവക്കാട് സ്വദേശികളായ അക്ഷയ്, ജിത്തു എന്നിവരായിരുന്നു അവര്‍. മൂവരേയും എക്സൈസ് അറസ്റ്റ് ചെയ്തു.

ശ്രീരാഗ് കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ്. ബംഗ്ലുരുവില്‍ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവരാണ് ഇവരില്‍ രണ്ട് പേര്‍. പുതുവത്സരം പ്രമാണിച്ച് ലഹരി പാര്‍ട്ടിയ്ക്കായി കൊണ്ടുവന്നതാണ് ഇതെന്ന് പ്രതികള്‍ എക്സൈസിനോട് വെളിപ്പെടുത്തി. പ്രതികളുമായി ലഹരി ഇടപാട് നടത്തുന്നവരെക്കുറിച്ച് എക്സൈസിന്റെ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87189/arrested)