---
title: " കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത "
english_title: "Heavyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87206/heavyrain"
published_at: "2022-12-26T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a91e85450e4_images_(5).jpeg"
keywords: []
---

#  കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത 

> **Lead Summary:** തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇത് പ്രകാരം മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനക്കുക. തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യുനമര്‍ദ്ദം ശ്രീലങ്കയിലെ ട്രിന്കോമാലീ വഴി കരയില്‍ പ്രവേശിച്ച ശേഷം കോമോറിന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

## Article Content

തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇത് പ്രകാരം മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനക്കുക. തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യുനമര്‍ദ്ദം ശ്രീലങ്കയിലെ ട്രിന്കോമാലീ വഴി കരയില്‍ പ്രവേശിച്ച ശേഷം കോമോറിന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

അതിനിടെ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87206/heavyrain)