---
title: "വടകരയിൽ വാതിലുകളില്ലാതെ ബസ് യാത്ര 12 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു "
english_title: "Vadakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87213/vadakara"
published_at: "2022-12-26T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a928d7b5ae9_images_-_2022-12-26T102325.881.jpeg"
keywords: []
---

# വടകരയിൽ വാതിലുകളില്ലാതെ ബസ് യാത്ര 12 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു 

> **Lead Summary:** **വടകര: **വാതിലുകളില്ലാതെ യാത്രചെയ്തതിനാല്‍ സ്വകാര്യ ബസുകളിലെ 12 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. അപകടകരമായ ഡ്രൈവിങ്ങിനെ കുറിച്ച്‌ നിരന്തരം പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റീജനല്‍ എന്‍ഫോഴ്‌സ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 12 ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ബസിന്റെ വാതിലുകളില്ലാതെയും മുന്‍വാതിലുകള്‍ അപകടംവരുത്തും രീതിയില്‍ തുറന്നിട്ടും അമിതവേഗത്തില്‍ സര്‍വിസ് നടത്തിയ 12 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അശ്രദ്ധമായ ഡ്രൈവിങ് കാരണം ജില്ലയില്‍ മൂന്നാഴ്ചക്കുള്ളില്‍ മൂന്ന് അപകട മരണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പരിശോധന കര്‍ശനമാക്കിയത്.

## Article Content

**വടകര: **വാതിലുകളില്ലാതെ യാത്രചെയ്തതിനാല്‍ സ്വകാര്യ ബസുകളിലെ 12 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. അപകടകരമായ ഡ്രൈവിങ്ങിനെ കുറിച്ച്‌ നിരന്തരം പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റീജനല്‍ എന്‍ഫോഴ്‌സ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 12 ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ബസിന്റെ വാതിലുകളില്ലാതെയും മുന്‍വാതിലുകള്‍ അപകടംവരുത്തും രീതിയില്‍ തുറന്നിട്ടും അമിതവേഗത്തില്‍ സര്‍വിസ് നടത്തിയ 12 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അശ്രദ്ധമായ ഡ്രൈവിങ് കാരണം ജില്ലയില്‍ മൂന്നാഴ്ചക്കുള്ളില്‍ മൂന്ന് അപകട മരണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പരിശോധന കര്‍ശനമാക്കിയത്.

ഇതോടൊപ്പം വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതിയിലും കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് വടകര ആര്‍.ടി.ഒ ചുമതലയുള്ള എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ കെ. ബിജുമോന്‍ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87213/vadakara)