---
title: "കോഴിക്കോട് വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്"
english_title: "Kozhikode merchant died inside the shop due to suffocation, post-mortem report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87229/kozhikode-merchant-died-inside-the-shop-due-to-suffocation-post-mortem-report"
published_at: "2022-12-26T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9327a373d0_Screenshot_2022-12-26-11-00-10-28_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കോഴിക്കോട് വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

> **Lead Summary:** **കോഴിക്കോട്**: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വ്യാപാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് കണ്ടെത്തല്‍. വ്യാപാരിയുടെ സ്വര്‍ണാഭരണവും പണവും ബൈക്കും തട്ടിയെടുത്തവരെ കണ്ടെത്താന്‍ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

## Article Content

**കോഴിക്കോട്**: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വ്യാപാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് കണ്ടെത്തല്‍. വ്യാപാരിയുടെ സ്വര്‍ണാഭരണവും പണവും ബൈക്കും തട്ടിയെടുത്തവരെ കണ്ടെത്താന്‍ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അടക്കാത്തെരു പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജന്‍(62)നാണ് മരിച്ചത്. രാത്രി വൈകി കടയടക്കുന്നയാളാണ് രാജന്‍ . ഇത് മനസിലാക്കിയാണ് കവര്‍ച്ച നടത്തിയതെന്നാണ് അനുമാനം. രാത്രി 9 മണിക്ക് മുമ്പ് വ്യാപാരി മറ്റൊരാളുടെ കൂടെ പുറത്തേക്ക് പോകുന്നതും പിന്നീട് തിരിച്ച് വരുന്നതും ഒരു കടയില്‍ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87229/kozhikode-merchant-died-inside-the-shop-due-to-suffocation-post-mortem-report)