---
title: "കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊൻപതുകാരി പിടിയിൽ"
english_title: "Nineteen-year-old girl arrested with gold worth 1 crore in Karipur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87230/nineteen-year-old-girl-arrested-with-gold-worth-1-crore-in-karipur"
published_at: "2022-12-26T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a939af63258_Screenshot_2022-12-26-11-21-41-24_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊൻപതുകാരി പിടിയിൽ

> **Lead Summary:** **കരിപ്പൂർ**: അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂരിൽ പൊലീസ് പിടികൂടി. കാസർഗോഡ് സ്വദേശി ഷഹല ആണ് എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്. ദുബായിൽ നിന്നാണ് ഷഹല കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

## Article Content

**കരിപ്പൂർ**: അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂരിൽ പൊലീസ് പിടികൂടി. കാസർഗോഡ് സ്വദേശി ഷഹല ആണ് എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്. ദുബായിൽ നിന്നാണ് ഷഹല കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

1884 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ആഭ്യന്തര വിപണിയിൽ ഒരു കോടി രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87230/nineteen-year-old-girl-arrested-with-gold-worth-1-crore-in-karipur)