---
title: "പുന്നക്കുളങ്ങര ഷട്ടിൽ ബാഡ്‌മിന്റൺ കോർട്ട്‌ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു"
english_title: "MV Govindan inaugurated the Punnakulangara Shuttle Badminton Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87250/mv-govindan-inaugurated-the-punnakulangara-shuttle-badminton-court"
published_at: "2022-12-26T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9484ced6c9_Screenshot_2022-12-26-12-27-03-91_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# പുന്നക്കുളങ്ങര ഷട്ടിൽ ബാഡ്‌മിന്റൺ കോർട്ട്‌ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ**: ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാല ഗ്രന്ഥാലയ മുറ്റത്ത്‌ ഒരുക്കിയ ഷട്ടിൽ ബാഡ്‌മിന്റൺ കോർട്ട്‌ എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക കപ്പ്‌ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാന ദാനം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ**: ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാല ഗ്രന്ഥാലയ മുറ്റത്ത്‌ ഒരുക്കിയ ഷട്ടിൽ ബാഡ്‌മിന്റൺ കോർട്ട്‌ എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക കപ്പ്‌ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാന ദാനം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു.

കൗൺസിലർ പി വി കമല അധ്യക്ഷയായി. കേന്ദ്ര കായിക യുവജന കാര്യാലയം മാനേജർ ഡോ. പി ടി ജോസഫ്, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം പി പ്രദീഷ്, പി വി ചന്ദ്രമോഹനൻ, വികാസ് ധർമശാല, കെ ജെ തങ്കച്ചൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി വി രവീന്ദ്രൻ സ്വാഗതവും ജോ സെക്രട്ടറി എം വി രാജേഷ് നന്ദിയും പറഞ്ഞു.തുടർന്ന് ഷട്ടിൽ കോർട്ടിൽ പ്രദർശന മത്സരവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87250/mv-govindan-inaugurated-the-punnakulangara-shuttle-badminton-court)