---
title: "തൊടീക്കളം സൂര്യകലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ചെണ്ടവാദ്യ പരിശീലനക്കളരി ആരംഭിച്ചു"
english_title: "Thoteikalam Suryakalakshetra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87287/thoteikalam-suryakalakshetra"
published_at: "2022-12-26T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a966ab4d25c_Picsart_22-12-26_14-40-01-083.jpg"
keywords: []
---

# തൊടീക്കളം സൂര്യകലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ചെണ്ടവാദ്യ പരിശീലനക്കളരി ആരംഭിച്ചു

> **Lead Summary:** **തൊടീക്കളം**: സൂര്യകലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ തൊടീക്കളം പ്രഭാകര മാരാരുടെ ശിക്ഷണത്തിൽ ചെണ്ടവാദ്യ പരിശീലനക്കളരി ആരംഭിച്ചു. തൊടീക്കളം വി.പി.നാരായണ മാരാർ വായനശാല പരിസരത്ത് നടന്ന ചടങ്ങ് പ്രശസ്ത തബല വിദ്വാൻ ടി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൊടീക്കളം**: സൂര്യകലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ തൊടീക്കളം പ്രഭാകര മാരാരുടെ ശിക്ഷണത്തിൽ ചെണ്ടവാദ്യ പരിശീലനക്കളരി ആരംഭിച്ചു. തൊടീക്കളം വി.പി.നാരായണ മാരാർ വായനശാല പരിസരത്ത് നടന്ന ചടങ്ങ് പ്രശസ്ത തബല വിദ്വാൻ ടി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

പി.എം.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സൂര്യനന്ദൻ സ്വാഗതഗാനം ആലപിച്ചു.ചടങ്ങിൽ ടി.പി. ഗംഗാധരനേയും പ്രഭാകരമാരാരേയും ആദരിച്ചു. പി.സുധാകരൻ, എം.എ സാജൻ, കെ.പ്രദീപൻ , കെ.രഞ്ജിത്ത്, വി. സുനിൽകുമാർ , വി.കെ.രാജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87287/thoteikalam-suryakalakshetra)