---
title: "കണിച്ചാർ ദേവ് സിനിമാസിൽ വ്യാഴാഴ്ച മുതൽ പ്രദർശനം "
english_title: "ANNAATTHE IN Dev cinemas kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8733/dev-cinemas-kanichar"
published_at: "2021-11-03T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618273fe3ea90_IMG_20210113_122459.jpg"
keywords: []
---

# കണിച്ചാർ ദേവ് സിനിമാസിൽ വ്യാഴാഴ്ച മുതൽ പ്രദർശനം 

> **Lead Summary:** കണിച്ചാർ: കോവിഡ് ഇളവുകളെ തുടർന്ന് സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറന്ന പശ്ചാത്തലത്തിൽ കണിച്ചാർ ദേവ് സിനിമാസിൽ വ്യാഴാഴ്ച മുതൽ പ്രദർശനം പുനരാരംഭിക്കും. രജനീകാന്ത് നായകനായ 'അണ്ണാത്തെ ' ആണ് വ്യാഴാഴ്ച മുതൽ പ്രദർശിപ്പിക്കുക.

## Article Content

കണിച്ചാർ: കോവിഡ് ഇളവുകളെ തുടർന്ന് സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറന്ന പശ്ചാത്തലത്തിൽ കണിച്ചാർ ദേവ് സിനിമാസിൽ വ്യാഴാഴ്ച മുതൽ പ്രദർശനം പുനരാരംഭിക്കും. രജനീകാന്ത് നായകനായ 'അണ്ണാത്തെ ' ആണ് വ്യാഴാഴ്ച മുതൽ പ്രദർശിപ്പിക്കുക.

മലയാളം ,ഇംഗ്ളീഷ് ചിത്രങ്ങളും ഉടനെ പ്രദർശിപ്പിക്കും. രാവിലെ 11 മണി, ഉച്ചയ്ക്ക് 2.30 , വൈകീട്ട് 6 മണി ,രാത്രി 9  എന്നിങ്ങനെയാണ് പ്രദർശന സമയം.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് തിയറ്ററുകളിൽ പ്രവേശനം. പുതിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും തിയറ്ററിൽ പ്രവേശനം അനുവദിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8733/dev-cinemas-kanichar)