---
title: "കേളകം സെന്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് തുടങ്ങി"
english_title: "At saint Thomas Higher Secondary School, Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87391/at-saint-thomas-higher-secondary-school-kelakam"
published_at: "2022-12-27T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa4182ed5aa_Picsart_22-12-27_06-20-58-847.jpg"
keywords: []
---

# കേളകം സെന്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് തുടങ്ങി

> **Lead Summary:**  **കേളകം: **സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ത്രിദിന സഹവാസ ക്യാമ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സിടി അനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത വാത്യാട്ട് അധ്യക്ഷയായിരുന്നു. പി ടി എ പ്രസിഡണ്ട് എം പി സജീവൻ , പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, ഹെഡ് മാസ്റ്റർ എം വി മാത്യു, മദർ പി ടി എ പ്രസിഡണ്ട് അമ്പിളി സജി, ജോസ് അബ്രഹാം, അനിത ആർ , കുമാരി എൻസ റെജി തുടങ്ങിയവർ സംസാരിച്ചു.

## Article Content

 **കേളകം: **സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ത്രിദിന സഹവാസ ക്യാമ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സിടി അനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത വാത്യാട്ട് അധ്യക്ഷയായിരുന്നു. പി ടി എ പ്രസിഡണ്ട് എം പി സജീവൻ , പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, ഹെഡ് മാസ്റ്റർ എം വി മാത്യു, മദർ പി ടി എ പ്രസിഡണ്ട് അമ്പിളി സജി, ജോസ് അബ്രഹാം, അനിത ആർ , കുമാരി എൻസ റെജി തുടങ്ങിയവർ സംസാരിച്ചു.

അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സ്കൗട്ടിങ് ക്ലാ സുകൾ , സ്വയം തൊഴിൽ പരിശീലനം, പച്ചക്കറി കൃഷി പരിപാലനം, പുഴയറിവ് യാത്ര പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, പൊതു സ്ഥലം ശുചീകരിക്കൽ തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87391/at-saint-thomas-higher-secondary-school-kelakam)