---
title: "'ആഘോഷങ്ങള്‍ പുലര്‍ച്ചെ ഒന്ന് വരെ, മാസ്‌ക് നിര്‍ബന്ധം': പുതുവര്‍ഷത്തലേന്ന് നിയന്ത്രണവുമായി കര്‍ണാടക"
english_title: "Covidprotection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87405/covidprotection"
published_at: "2022-12-27T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa57847c502_images_-_2022-12-27T075440.370.jpeg"
keywords: []
---

# 'ആഘോഷങ്ങള്‍ പുലര്‍ച്ചെ ഒന്ന് വരെ, മാസ്‌ക് നിര്‍ബന്ധം': പുതുവര്‍ഷത്തലേന്ന് നിയന്ത്രണവുമായി കര്‍ണാടക

> **Lead Summary:** **ബെംഗളൂരു: **കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങളുടെ നടത്തിപ്പിന് മാർഗനിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികൾക്ക് മാസ്ക് നിർബന്ധമാക്കി.

## Article Content

**ബെംഗളൂരു: **കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങളുടെ നടത്തിപ്പിന് മാർഗനിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികൾക്ക് മാസ്ക് നിർബന്ധമാക്കി.

പുതുവർഷാഘോഷപരിപാടികൾ പുലർച്ചെ ഒന്നിനു മുൻപ് അവസാനിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകറാണ് ഇക്കാര്യം അറിയിച്ചത്. റവന്യൂ മന്ത്രി ആർ. അശോകയും യോഗത്തിൽ പങ്കെടുത്തിരുന്നു. സിനിമാ തീയേറ്ററുകളിലും സ്കൂളുകളിലും കോളേജുകളിലും മാസ്ക് നിർബന്ധമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യന്ത്രി അറിയിച്ചു. കുട്ടികളും ഗർഭിണികളും മുതിർന്നവരും ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികൾക്ക് ഇരിപ്പിടത്തിന്റെ എണ്ണത്തിൽ കൂടുതൽ ആളുകൽ പങ്കെടുക്കാൻ പാടില്ലെന്നും സർക്കാർ നിർദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87405/covidprotection)