---
title: "പുറത്തുവരുന്നത് കണ്ണൂരിലെ സിപിഎം നേതാക്കന്മാരുടെ ഭീകരമുഖം"
english_title: "The terrorist face of CPM leaders in Kannur is coming out"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87445/the-terrorist-face-of-cpm-leaders-in-kannur-is-coming-out"
published_at: "2022-12-27T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa9452a7aba_Picsart_22-12-27_11-38-51-619.jpg"
keywords: []
---

# പുറത്തുവരുന്നത് കണ്ണൂരിലെ സിപിഎം നേതാക്കന്മാരുടെ ഭീകരമുഖം

> **Lead Summary:** ദാവൂദ് ഇബ്രാഹിമിന്റെയും ,ചോട്ടാ രാജന്റെയും കേരള പതിപ്പാണ് ഇ പി ജയരാജനും പി ജയരാജനും ഉൾപ്പെടുന്ന സിപിഎം നേതാക്കന്മാരെന്നും ഇപ്പോൾ പുറത്തുവരുന്നത് കണ്ണൂരിലെ സിപിഎം നേതാക്കന്മാരുടെ ഭീകരമുഖമാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് പറഞ്ഞു.

## Article Content

ദാവൂദ് ഇബ്രാഹിമിന്റെയും ,ചോട്ടാ രാജന്റെയും കേരള പതിപ്പാണ് ഇ പി ജയരാജനും പി ജയരാജനും ഉൾപ്പെടുന്ന സിപിഎം നേതാക്കന്മാരെന്നും ഇപ്പോൾ പുറത്തുവരുന്നത് കണ്ണൂരിലെ സിപിഎം നേതാക്കന്മാരുടെ ഭീകരമുഖമാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് പറഞ്ഞു.

തട്ടിപ്പ് നടത്തിയ സമ്പത്ത് വീതം വെക്കുന്നതിലും, അധികാരത്തിലെ തർക്കവുമാണ് ഇപ്പോൾ പരസ്പരം പരാതികൾ കൊടുത്തു നല്ല പിള്ള ചമയാനുള്ള ഇവരുടെ ശ്രമത്തിന്റെ കാരണം എന്ന് വ്യക്തമാണ്. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും ക്വട്ടേഷൻ പ്രവർത്തനങ്ങളും പുറത്ത് വന്ന സ്ഥിതിക്ക് ഈ വിഷയം കേരള പോലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല.

ആരോപണ വിധേയരുടെ ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായിക്കും ഇതിനെല്ലാം പങ്കുണ്ട്. സത്യം പുറത്ത് വരാൻ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണ്. പി.ജയരാജന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി കൊന്നു തീർത്ത നിരവധി നിരപരാധികളുടെ ചോരക്ക് കൂടി സി.പി.എം നേതാക്കൾ കണക്കു പറയേണ്ടിവരും.

സിപിഎം നേതാക്കൻമാർ അവരുടെ മക്കളെ ഉപയോഗിച്ചുകൊണ്ടാണ് അവരുടെ അധോലോക, സാമ്പത്തിക ഇടപാടുകൾ ഇപ്പോൾ നിയന്ത്രിക്കുന്നത്. ഇവരുടെ സമ്പത്തിന്റെ യഥാർത്ഥ ഉറവിടം അഴിമതിയും പിടിച്ചുപറിയും അധികാര ദുർവിനിയോഗവും ആന്നെന്ന് പകൽ പോലെ വ്യക്തമായിരിക്കുകയാണെന്നും സുദീപ് ജയിംസ് പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87445/the-terrorist-face-of-cpm-leaders-in-kannur-is-coming-out)