---
title: "നാലാം മുറയുടെ ആ​ഗോള വിതരണം ഏറ്റെടുത്ത് ലൈക്ക "
english_title: "Leica has taken over the global distribution of the fourth Mura"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87500/leica-has-taken-over-the-global-distribution-of-the-fourth-mura"
published_at: "2022-12-27T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aac5938d452_IMG-20221227-WA0123.jpg"
keywords: []
---

# നാലാം മുറയുടെ ആ​ഗോള വിതരണം ഏറ്റെടുത്ത് ലൈക്ക 

> **Lead Summary:**  ബ്രഹ്മാണ്ഡ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്നതിന്റെ മുന്നോടിയായി 'നാലാം മുറ' യുടെ ആ​ഗോള വിതരണം ഏറ്റെടുത്തിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള ബിഗ് ബഡ്ജറ്റ് ഹിന്ദി, തമിഴ് സിനിമകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ലൈക്കയുടെ മലയാള സിനിമാ വ്യവസായത്തിലേക്കുള്ള കടന്നുവരവ് ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

## Article Content

 ബ്രഹ്മാണ്ഡ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്നതിന്റെ മുന്നോടിയായി 'നാലാം മുറ' യുടെ ആ​ഗോള വിതരണം ഏറ്റെടുത്തിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള ബിഗ് ബഡ്ജറ്റ് ഹിന്ദി, തമിഴ് സിനിമകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ലൈക്കയുടെ മലയാള സിനിമാ വ്യവസായത്തിലേക്കുള്ള കടന്നുവരവ് ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

ദീപു അന്തിക്കാട് സംവിധാനം ചെയ്ത് ബിജു മേനോനും ഗുരു സോമസുന്ദരവും മുഖ്യവേഷങ്ങളിലെത്തിയ നാലാം മുറ ക്രിസ്മസ് റിലീസുകളിൽ ഒന്നായിരുന്നു. കഴിഞ്ഞയാഴ്ചയാണ് നാലാം മുറ തിയേറ്ററുകളിലെത്തിയത്. മലയാള സിനിമകൾ ഇതുവരെ റിലീസ് ചെയ്തിട്ടില്ലാത്ത പല രാജ്യങ്ങളിലും നാലാം മുറ റിലീസ് ചെയ്യാൻ ലൈക്കയുടെ വരവ് കാരണമാകും. നാലാം മുറ ഇഷ്ടപ്പെട്ടുവെന്നും വേൾഡ് റിലീസ് ലൈക്ക ഏറ്റെടുത്തുവെന്നും സംവിധായകൻ ദീപു അന്തിക്കാട് ഫെയ്സ്ബുക്കിൽ കുറിച്ചു. ഡിസംബർ 30 മുതൽ ചിത്രത്തിന്റെ ആ​ഗോള റിലീസ് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87500/leica-has-taken-over-the-global-distribution-of-the-fourth-mura)