---
title: "ഭിന്നശേഷിക്കാരിയായ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: മൂന്ന് പേർ അറസ്റ്റിൽ "
english_title: "A 19-year-old differently-abled girl was gang-raped"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87641/a-19-year-old-differently-abled-girl-was-gang-raped"
published_at: "2022-12-28T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abef69987f0_Screenshot_2022-12-28-12-53-23-91_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഭിന്നശേഷിക്കാരിയായ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: മൂന്ന് പേർ അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്**: കൈകാലുകള്‍ക്ക് സ്വാധീനം കുറവുള്ള പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. കോഴിക്കോട് പരിസരത്തുതന്നെയുള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വഴിതെറ്റി പരപ്പനങ്ങാടിയില്‍ എത്തിച്ചേരുകയായിരുന്നു. ഇവിടെനിന്ന് തിരിച്ച്‌ കോഴിക്കോട് എത്തുന്നതിനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവിടെയെത്തിയ രണ്ടുപേര്‍ സമീപിക്കുകയും സഹായം ചെയ്യാമെന്ന് പറഞ്ഞ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു.

## Article Content

**കോഴിക്കോട്**: കൈകാലുകള്‍ക്ക് സ്വാധീനം കുറവുള്ള പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. കോഴിക്കോട് പരിസരത്തുതന്നെയുള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വഴിതെറ്റി പരപ്പനങ്ങാടിയില്‍ എത്തിച്ചേരുകയായിരുന്നു. ഇവിടെനിന്ന് തിരിച്ച്‌ കോഴിക്കോട് എത്തുന്നതിനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവിടെയെത്തിയ രണ്ടുപേര്‍ സമീപിക്കുകയും സഹായം ചെയ്യാമെന്ന് പറഞ്ഞ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു.

മറ്റൊരു വീട്ടില്‍ എത്തിക്കാമെന്നും അവിടെ താമസിപ്പിക്കാമെന്നുമാണ് ഇവര്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരു കെട്ടിടത്തില്‍ എത്തിച്ച്‌ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.പീന്നീട് പെണ്‍കുട്ടിയെ മറ്റൊരു ഓട്ടോഡ്രൈവറോടൊപ്പം അയയ്ക്കുകയും ഇയാള്‍ കോഴിക്കോട്ടേയ്ക്ക് എത്തിക്കുന്നതിനിടെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ശേഷം പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടി പരപ്പനങ്ങാടിയില്‍ നിന്ന് കാസര്‍കോട് എത്തി.പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. കാസര്‍കോട്‌വച്ച്‌ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും പിന്നാലെ പരപ്പനങ്ങാടിയില്‍ എത്തിച്ച്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീര്‍, സഹീര്‍, പ്രജീഷ് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87641/a-19-year-old-differently-abled-girl-was-gang-raped)