---
title: "രണ്ടാം വാർഷികം: അശരണരെയും രോഗികളെയും ചേർത്ത് പിടിച്ചു കണ്ണൂര്‍ കോര്‍പ്പറേഷന്‍"
english_title: "2nd Anniversary: ​​Kannur Corporation joins the poor and the sick"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87695/2nd-anniversary-kannur-corporation-joins-the-poor-and-the-sick"
published_at: "2022-12-28T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac1b6d3667b_Picsart_22-12-28_15-55-02-380.jpg"
keywords: []
---

# രണ്ടാം വാർഷികം: അശരണരെയും രോഗികളെയും ചേർത്ത് പിടിച്ചു കണ്ണൂര്‍ കോര്‍പ്പറേഷന്‍

> **Lead Summary:** **കണ്ണൂര്‍**: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുതിയ ഭരണ സമിതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അശരണര്‍ക്കും രോഗികള്‍ക്കുമായി മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം വിതരണം ചെയ്തു. 100 ഓളം പേര്‍ക്കായി 7 ലക്ഷത്തോളം രൂപയാണ് വിതരണം ചെയ്തത്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങ് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. മേയറുടെ ദുരിതാശ്വാസ നിധിയില്‍ കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 200 ഓളം പേര്‍ക്ക് 16 ലക്ഷത്തോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍ അധ്യക്ഷയായിരുന്നു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ രാഗേഷ്, പി ഷമീമ ടീച്ചര്‍, അഡ്വ.പി ഇന്ദിര, എം.പി രാജേഷ്, ഷാഹിന മൊയ്ദീന്‍, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, ടി രവീന്ദ്രന്‍, കൂക്കിരി രാജേഷ്, കെ.പി അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടർന്ന് കൗൺസിൽ യോഗവും കേക്ക് മുറിച്ചു മധുരം പങ്കിടലും നടന്നു.

## Article Content

**കണ്ണൂര്‍**: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുതിയ ഭരണ സമിതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അശരണര്‍ക്കും രോഗികള്‍ക്കുമായി മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം വിതരണം ചെയ്തു. 100 ഓളം പേര്‍ക്കായി 7 ലക്ഷത്തോളം രൂപയാണ് വിതരണം ചെയ്തത്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങ് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. മേയറുടെ ദുരിതാശ്വാസ നിധിയില്‍ കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 200 ഓളം പേര്‍ക്ക് 16 ലക്ഷത്തോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍ അധ്യക്ഷയായിരുന്നു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ രാഗേഷ്, പി ഷമീമ ടീച്ചര്‍, അഡ്വ.പി ഇന്ദിര, എം.പി രാജേഷ്, ഷാഹിന മൊയ്ദീന്‍, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, ടി രവീന്ദ്രന്‍, കൂക്കിരി രാജേഷ്, കെ.പി അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടർന്ന് കൗൺസിൽ യോഗവും കേക്ക് മുറിച്ചു മധുരം പങ്കിടലും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87695/2nd-anniversary-kannur-corporation-joins-the-poor-and-the-sick)