---
title: "കേളകം വിദ്യാ തരംഗിണി കോളേജ് 90- 92 ബാച്ചിൻ്റെ സംഗമവും ,കവിതാ സമാഹാര പ്രകാശനവും ജനുവരി ഒന്നിന് "
english_title: "Kelakam Vidya Tarangini College 90-92 batch convocation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87704/kelakam-vidya-tarangini-college-90-92-batch-convocation"
published_at: "2022-12-28T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac2945ae2b2_IMG-20221228-WA0171.jpg"
keywords: []
---

# കേളകം വിദ്യാ തരംഗിണി കോളേജ് 90- 92 ബാച്ചിൻ്റെ സംഗമവും ,കവിതാ സമാഹാര പ്രകാശനവും ജനുവരി ഒന്നിന് 

> **Lead Summary:** **കേളകം: **വിദ്യാ തരംഗിണി കോളേജ് 90- 92 ഇക്കണോമിക്സ് ബാച്ചിൻ്റെ കൂട്ടായ്മയായ ,ഗുൽമോഹർ ' കുടുംബസംഗമവും ,കവിതാ സമാഹാര പ്രകാശനവും ജനുവരി ഒന്നാം തീയതി ചുങ്കക്കുന്നിലെ കൊട്ടിയൂർ വാലി റിസോർട്ടിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകരായ സുനിൽകുമാർ, ഷിബു കൈതക്കൽ, എം ടി മനോജ്, സുരേഷ് തയ്യുള്ളതിൽ, റോജ കൈതക്കൽ എന്നിവർ കേളകത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു .

## Article Content

**കേളകം: **വിദ്യാ തരംഗിണി കോളേജ് 90- 92 ഇക്കണോമിക്സ് ബാച്ചിൻ്റെ കൂട്ടായ്മയായ ,ഗുൽമോഹർ ' കുടുംബസംഗമവും ,കവിതാ സമാഹാര പ്രകാശനവും ജനുവരി ഒന്നാം തീയതി ചുങ്കക്കുന്നിലെ കൊട്ടിയൂർ വാലി റിസോർട്ടിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകരായ സുനിൽകുമാർ, ഷിബു കൈതക്കൽ, എം ടി മനോജ്, സുരേഷ് തയ്യുള്ളതിൽ, റോജ കൈതക്കൽ എന്നിവർ കേളകത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു .

90-92 ഇക്കണോമിക്സ് ബാച്ചിൻ്റെ കുടുംബസംഗമവും ,ഷാബു കൈതക്കലിൻ്റെ കവിത സമാഹാരമായ സിൽവർ ലൈനിംഗ്- പ്രകാശനവും രാവിലെ 10 30 ന് കൊട്ടിയൂർ ബാലി റിസോർട്ടിൽ വച്ച് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം യോഗം ഉദ്ഘാടനം ചെയ്യും.ഗുരുവന്ദനം പുസ്തകപ്രകാശനം ചടങ്ങിൽ നടക്കും.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം പുസ്തക പ്രദർശനം നടത്തും.ചലച്ചിത്ര പ്രവർത്തകൻ ജോയി തോമസ് പുസ്തകം ഏറ്റുവാങ്ങും.അഡ്വക്കേറ്റ് കെ ജോസഫ് ,പി എസ് ജോസ് തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87704/kelakam-vidya-tarangini-college-90-92-batch-convocation)