---
title: "മട്ടന്നൂരില്‍ പോക്സോ കോടതി: ഉദ്ഘാടനം 21ന് ഹൈക്കോടതി ജഡ്ജി നിര്‍വ്വഹിക്കും"
english_title: "Msttannur court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87766/msttannur-court"
published_at: "2022-12-29T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ace2dae68e7_download_(9).jpeg"
keywords: []
---

# മട്ടന്നൂരില്‍ പോക്സോ കോടതി: ഉദ്ഘാടനം 21ന് ഹൈക്കോടതി ജഡ്ജി നിര്‍വ്വഹിക്കും

> **Lead Summary:** **മട്ടന്നൂര്‍:** മട്ടന്നൂരില്‍ അനുവദിച്ച പോക്സോ കോടതിയുടെ ഉദ്ഘാടനം ജനുവരി 21ന് രാവിലെ ഒന്‍പതിന് നടക്കും. ഹൈക്കോടതി ജഡ്ജി ഷാജി പി. ചാലി ഉദ്ഘാടനം ചെയ്യും. നഗരസഭാ ഓഫീസിനു സമീപത്തെ നഗരസഭ സമുച്ചയത്തിലാണ് പോക്സോ കോടതി പ്രവര്‍ത്തനം തുടങ്ങുന്നത്.

## Article Content

**മട്ടന്നൂര്‍:** മട്ടന്നൂരില്‍ അനുവദിച്ച പോക്സോ കോടതിയുടെ ഉദ്ഘാടനം ജനുവരി 21ന് രാവിലെ ഒന്‍പതിന് നടക്കും. ഹൈക്കോടതി ജഡ്ജി ഷാജി പി. ചാലി ഉദ്ഘാടനം ചെയ്യും. നഗരസഭാ ഓഫീസിനു സമീപത്തെ നഗരസഭ സമുച്ചയത്തിലാണ് പോക്സോ കോടതി പ്രവര്‍ത്തനം തുടങ്ങുന്നത്.

സംഘാടക സമിതി യോഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  വൈസ് ചെയര്‍പേഴ്സണ്‍ ഒ. പ്രീത, നഗരസഭാ സെക്രട്ടറി എസ്. വിനോദ് കുമാര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി. ശ്രീനാഥ്, വി.കെ. സുഗതന്‍, അഡ്വ. കെ. മിത്രന്‍, അഡ്വ. എം. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87766/msttannur-court)