---
title: "മാവോവാദി ഭീഷണി നേരിടുന്ന കേളകം പോലീസ് സ്റ്റേഷൻ പരിസരത്തെ കാട് തെളിക്കാൻ നടപടിയില്ല"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87779/kelakam"
published_at: "2022-12-29T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad03ebe55b0_Picsart_22-12-29_08-33-45-374.jpg"
keywords: []
---

# മാവോവാദി ഭീഷണി നേരിടുന്ന കേളകം പോലീസ് സ്റ്റേഷൻ പരിസരത്തെ കാട് തെളിക്കാൻ നടപടിയില്ല

> **Lead Summary:** **കേളകം**:മാവോവാദി ഭീഷണി നേരിടുന്ന കേളകം പോലീസ് സ്റ്റേഷൻ പരിസരത്തെ കാട് തെളിക്കാൻ നടപടിയില്ല; .മാവോവാദി ഭീഷണി നേരിടുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് 25 ലക്ഷം രൂപ ചിലവിട്ട് ചുറ്റുമതിൽ സ്ഥാപിക്കുകയും ,ചുറ്റുമതിലിന് മീതെ ശക്തമായ കമ്പിവേലി സ്ഥാപിക്കുകയും ,തണ്ടർ ബോൾട്ട് സേനയെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്തിരുന്നു.എന്നാൽ സ്റ്റേഷന്റെ മുൻഭാഗത്തെ കാട് വളർന്ന് മതിലിന് മീതെ ഉയർന്നിട്ടും തെളിക്കാൻ നടപടി യുണ്ടായില്ല.ലക്ഷങ്ങൾ ചിലവിട്ടുള്ള സുരക്ഷ നടപടികൾക്ക് പ്രാമുഖ്യം നൽകുമ്പോഴാണ് നാമ മാത്രമായ ചിലവിൽ നടത്താവുന്ന പ്രവൃത്തി നടത്തുന്നതിൽ വീഴ്ച തുടരുന്നത് .

## Article Content

**കേളകം**:മാവോവാദി ഭീഷണി നേരിടുന്ന കേളകം പോലീസ് സ്റ്റേഷൻ പരിസരത്തെ കാട് തെളിക്കാൻ നടപടിയില്ല; .മാവോവാദി ഭീഷണി നേരിടുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് 25 ലക്ഷം രൂപ ചിലവിട്ട് ചുറ്റുമതിൽ സ്ഥാപിക്കുകയും ,ചുറ്റുമതിലിന് മീതെ ശക്തമായ കമ്പിവേലി സ്ഥാപിക്കുകയും ,തണ്ടർ ബോൾട്ട് സേനയെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്തിരുന്നു.എന്നാൽ സ്റ്റേഷന്റെ മുൻഭാഗത്തെ കാട് വളർന്ന് മതിലിന് മീതെ ഉയർന്നിട്ടും തെളിക്കാൻ നടപടി യുണ്ടായില്ല.ലക്ഷങ്ങൾ ചിലവിട്ടുള്ള സുരക്ഷ നടപടികൾക്ക് പ്രാമുഖ്യം നൽകുമ്പോഴാണ് നാമ മാത്രമായ ചിലവിൽ നടത്താവുന്ന പ്രവൃത്തി നടത്തുന്നതിൽ വീഴ്ച തുടരുന്നത് .

നിലവിൽ സ്റ്റേഷന്റെ പരിസരത്തെ പ്രധാന പാതയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലം ആന നിന്നാൽ പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് കാട് മൂടിയത്. എങ്കിൽ കേളകംസ്‌റ്റേഷന് എന്തിനാണ് കാൽ കോടി ചിലവിട്ട് ചുറ്റുമതിൽ നിർമ്മിച്ചതെന്നാണ് നാട്ടുകാരുടെ ചോദ്യം..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87779/kelakam)