---
title: "ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി: ആന്ധ്രാ സ്വദേശി മരിച്ചു"
english_title: "Alapuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87780/alapuzha"
published_at: "2022-12-29T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad04f4ce03f_n4566858061672283297685400cd7a2e02ffccc3c78fc602a44bab42e97b992c2fead5b7df1bfd825e2783e.jpg"
keywords: []
---

# ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി: ആന്ധ്രാ സ്വദേശി മരിച്ചു

> **Lead Summary:** **ആലപ്പുഴ:** ചുങ്കം പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഢി ആണ് മരിച്ചത്.മൂന്നു വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേരെ രക്ഷപെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം. ജെട്ടിയില്‍ നിര്‍ത്തിയിട്ട ഹൗസ്ബോട്ടാണു മുങ്ങിയത്. സംഭവസമയത്ത് ആന്ധ്രാപ്രദേശ് സ്വദേശികളായ നാലു വിനോദസഞ്ചാരികളും ഒരു ജീവനക്കാരനും ബോട്ടില്‍ ഉണ്ടായിരുന്നു.

## Article Content

**ആലപ്പുഴ:** ചുങ്കം പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഢി ആണ് മരിച്ചത്.മൂന്നു വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേരെ രക്ഷപെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം. ജെട്ടിയില്‍ നിര്‍ത്തിയിട്ട ഹൗസ്ബോട്ടാണു മുങ്ങിയത്. സംഭവസമയത്ത് ആന്ധ്രാപ്രദേശ് സ്വദേശികളായ നാലു വിനോദസഞ്ചാരികളും ഒരു ജീവനക്കാരനും ബോട്ടില്‍ ഉണ്ടായിരുന്നു.

വെള്ളം കയറി തുടങ്ങിയപ്പോള്‍ മറ്റു ബോട്ടിലെ ജീവനക്കാരെത്തി ഇവരെ പുറത്തെടുത്തു. അഞ്ചു പേരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റു നാലു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ബോട്ടില്‍ പരിശോധന ന‌ടത്തുകയാണ്. ബോട്ടിന്‍റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറിയെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87780/alapuzha)