---
title: "ട്രെയിനില്‍ കയറുന്നതിനിടെ കാൽതെന്നി, ട്രാക്കിലേക്ക് വീണ് 28കാരൻ മരിച്ചു"
english_title: "A 28-year-old man died after slipping on the tracks while boarding a train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87825/a-28-year-old-man-died-after-slipping-on-the-tracks-while-boarding-a-train"
published_at: "2022-12-29T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad44519bd4c_67871850.jpg"
keywords: []
---

# ട്രെയിനില്‍ കയറുന്നതിനിടെ കാൽതെന്നി, ട്രാക്കിലേക്ക് വീണ് 28കാരൻ മരിച്ചു

> **Lead Summary:** **തൃശൂർ**: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് ദാരുണാന്ത്യം. ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി ട്രെയിനിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൂർക്കഞ്ചേരി സ്വദേശി സനു ടി ഷാജു ആണ് മരിച്ചത്.

## Article Content

**തൃശൂർ**: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് ദാരുണാന്ത്യം. ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി ട്രെയിനിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൂർക്കഞ്ചേരി സ്വദേശി സനു ടി ഷാജു ആണ് മരിച്ചത്.

രാവിലെ ആറോടെയാണ് സംഭവം. പ്ലാറ്റ് ഫോമിൽ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി ട്രെയിനിന്റെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. ഗുരുവായൂര്‍ – പുനലൂര്‍ ട്രയിനിന് അടിയിലേയ്ക്കാണ് യുവാവ് വീണത്. തൃശൂർ റയിൽവേ പൊലീസും ആകട്സ് ആംബുലന്‍സ് പ്രവർത്തകരും ചേര്‍ന്ന് മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87825/a-28-year-old-man-died-after-slipping-on-the-tracks-while-boarding-a-train)