---
title: "മണത്തണയിൽ പൂർവ്വ വിദ്യാർത്ഥി രജത ജൂബിലി സംഗമവും സുവനീർ പ്രകാശനവും"
english_title: "and Alumni Silver Jubilee Sangam at Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87829/and-alumni-silver-jubilee-sangam-at-manathana"
published_at: "2022-12-29T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad4ef0a2d82_Picsart_22-12-29_13-51-22-035.jpg"
keywords: []
---

# മണത്തണയിൽ പൂർവ്വ വിദ്യാർത്ഥി രജത ജൂബിലി സംഗമവും സുവനീർ പ്രകാശനവും

> **Lead Summary:** **മണത്തണ:** ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വവിദ്യാർത്ഥി രജത ജൂബിലി സംഗമ ഉദ്ഘാടനവും സുവനീർ പ്രകാശനവും സ്കൂളിൽ നടന്നു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സന്തോഷ്‌ പാമ്പാറ അധ്യക്ഷനായി. അധ്യാപകരേയും അനധ്യാപകരെയും ആദരിക്കൽ,സ്മരണിക പ്രകാശനം, ഫോട്ടോ അനാച്ഛാദനം തുടങ്ങിയ പരിപാടികളും നടന്നു.

## Article Content

**മണത്തണ:** ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വവിദ്യാർത്ഥി രജത ജൂബിലി സംഗമ ഉദ്ഘാടനവും സുവനീർ പ്രകാശനവും സ്കൂളിൽ നടന്നു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സന്തോഷ്‌ പാമ്പാറ അധ്യക്ഷനായി. അധ്യാപകരേയും അനധ്യാപകരെയും ആദരിക്കൽ,സ്മരണിക പ്രകാശനം, ഫോട്ടോ അനാച്ഛാദനം തുടങ്ങിയ പരിപാടികളും നടന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലൻ, മെമ്പർമാരായ യു വി അനിൽകുമാർ, ബേബി സോജ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഷിൽന സുധാകർ പരിപാടിയിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87829/and-alumni-silver-jubilee-sangam-at-manathana)