---
title: "വയനാടൻ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു"
english_title: "Wayanad lit up for literature festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87835/wayanad-lit-up-for-literature-festival"
published_at: "2022-12-29T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad63a979e73_IMG-20221229-WA0082.jpg"
keywords: []
---

# വയനാടൻ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു

> **Lead Summary:** **വയനാട്**: പ്രഥമ വയനാടൻ സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എഴുത്തിൽ നിന്നും വായനയിൽ നിന്നും യുവതലമുറ മാറി നിൽക്കുന്നതായി പലരും കരുതുന്ന കാലമാണ് ഇതെന്നും വേറിട്ട അനുഭവമായിരിക്കും ഡബ്ലിയു.എൽ എഫ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമൊരുക്കുകയാണ് ഡബ്ലിയു.എൽ. എഫ്.

## Article Content

**വയനാട്**: പ്രഥമ വയനാടൻ സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എഴുത്തിൽ നിന്നും വായനയിൽ നിന്നും യുവതലമുറ മാറി നിൽക്കുന്നതായി പലരും കരുതുന്ന കാലമാണ് ഇതെന്നും വേറിട്ട അനുഭവമായിരിക്കും ഡബ്ലിയു.എൽ എഫ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമൊരുക്കുകയാണ് ഡബ്ലിയു.എൽ. എഫ്.

യുവതലമുറയ്ക്ക് സാഹിത്യത്തിൽ അനുഭവമൂല്യം പകരാൻ    കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാഹിത്യ രംഗത്തെ  ഡബ്ലിയു.എൽ എഫ്നു സാധിക്കട്ടേയെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ് പ്രഥമ വയനാട് സാഹിത്യോത്സവമെന്നും സാഹിത്യരംഗത്തിന് പുതിയമാനം നൽകാൻ ഡബ്ലിയു.എൽ എഫ്നു  കഴിഞ്ഞെന്നും രാഹുൽഗാന്ധി എം പി പ്രത്യേക സന്ദേശത്തിൽ പറഞ്ഞു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ആശംസ അർപ്പിച്ചു. ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് സ്വാഗതവും ക്യുറേറ്റർ ഡോ. ജോസഫ് കെ ജോബ് നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87835/wayanad-lit-up-for-literature-festival)