---
title: "തലശേരിയിൽ എം.ജി റോഡ് നവീകരിക്കുന്നു: ജനുവരി രണ്ടുമുതല്‍ ട്രാഫിക് പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തും "
english_title: "Thalaseri m. G road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87846/thalaseri-m-g-road"
published_at: "2022-12-29T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad6c6c08f91_Screenshot_2022-12-29-15-53-04-21_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# തലശേരിയിൽ എം.ജി റോഡ് നവീകരിക്കുന്നു: ജനുവരി രണ്ടുമുതല്‍ ട്രാഫിക് പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തും 

> **Lead Summary:** തലശേരി: തലശേരിയിൽ എം.ജി റോഡ് നവീകരിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി ജനുവരി രണ്ടുമുതല്‍ ട്രാഫിക് പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ അറിയിച്ചു. ഒന്നാംഘട്ടം നവീകരണം നടക്കുന്ന സമയത്തു പിണറായി, മേലൂര്‍, അണ്ടല്ലൂര്‍, ചക്കരക്കല്‍, അഞ്ചരക്കണ്ടി, ഭാഗത്തേക്ക് പോകുന്ന ബസുകള്‍ എം.ജി റോഡിലെ പഴയപെട്രോള്‍ പാമ്പിനു മുന്‍വശം നിര്‍ത്തണം. അനധികൃത പാര്‍ക്കിങ്ങിനെതിരെയും അനധികൃത ബസ്‌സ്റ്റോപ്പിനെതിരേയും നടപടികള്‍ സ്വീകരിക്കും.

## Article Content

തലശേരി: തലശേരിയിൽ എം.ജി റോഡ് നവീകരിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി ജനുവരി രണ്ടുമുതല്‍ ട്രാഫിക് പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ അറിയിച്ചു. ഒന്നാംഘട്ടം നവീകരണം നടക്കുന്ന സമയത്തു പിണറായി, മേലൂര്‍, അണ്ടല്ലൂര്‍, ചക്കരക്കല്‍, അഞ്ചരക്കണ്ടി, ഭാഗത്തേക്ക് പോകുന്ന ബസുകള്‍ എം.ജി റോഡിലെ പഴയപെട്രോള്‍ പാമ്പിനു മുന്‍വശം നിര്‍ത്തണം. അനധികൃത പാര്‍ക്കിങ്ങിനെതിരെയും അനധികൃത ബസ്‌സ്റ്റോപ്പിനെതിരേയും നടപടികള്‍ സ്വീകരിക്കും.

കോടതി ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളിലെ കൊടിത്തോരണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് പ്രാഥമിക യോഗംചേര്‍ന്നു. ഇതിനായി കമ്മിറ്റി രൂപീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ കെ.എം ജമുനറാണി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, നഗരസഭാസെക്രട്ടറി ബിജുമോന്‍ ജോസഫ്, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ജസ്വന്ത്, പൊലിസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87846/thalaseri-m-g-road)