---
title: "കതിരൂർ സൂര്യ നാരായണ ക്ഷേത്രത്തിലെ മണ്ഡല മാസ ആഘോഷങ്ങൾക്ക് സമാപനമായി"
english_title: "Katirur Surya Narayana Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87851/katirur-surya-narayana-temple"
published_at: "2022-12-29T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad78d7a1183_Picsart_22-12-29_16-53-04-589.jpg"
keywords: []
---

# കതിരൂർ സൂര്യ നാരായണ ക്ഷേത്രത്തിലെ മണ്ഡല മാസ ആഘോഷങ്ങൾക്ക് സമാപനമായി

> **Lead Summary:** **കതിരൂർ**: സൂര്യ നാരായണ ക്ഷേത്രത്തിലെ മണ്ഡല മാസ ആഘോഷങ്ങൾക്ക് മണ്ഡല മഹോത്സവത്തോടെ സമാപനമായി. സമാപനത്തോട് അനുബന്ധിച്ച് വിശേഷാൽ പൂജകൾ, നവകാഭിഷേകം , ശ്രീഭൂത ബലി എന്നിവ നടന്നു. ചടങ്ങുകൾക്കു ക്ഷേത്രം തന്ത്രി ഇടവലത്ത് കുബേരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി കുഞ്ഞോളത്തില്ലത്ത് പ്രകാശൻ നമ്പൂതിരിപ്പാട് എന്നിവർ കാർമികത്വം വഹിച്ചു.

## Article Content

**കതിരൂർ**: സൂര്യ നാരായണ ക്ഷേത്രത്തിലെ മണ്ഡല മാസ ആഘോഷങ്ങൾക്ക് മണ്ഡല മഹോത്സവത്തോടെ സമാപനമായി. സമാപനത്തോട് അനുബന്ധിച്ച് വിശേഷാൽ പൂജകൾ, നവകാഭിഷേകം , ശ്രീഭൂത ബലി എന്നിവ നടന്നു. ചടങ്ങുകൾക്കു ക്ഷേത്രം തന്ത്രി ഇടവലത്ത് കുബേരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി കുഞ്ഞോളത്തില്ലത്ത് പ്രകാശൻ നമ്പൂതിരിപ്പാട് എന്നിവർ കാർമികത്വം വഹിച്ചു.

വൈകീട്ട് തായമ്പക(പടു വിലായി രാജീവ്‌ മാരാർ & പാർട്ടി)ശിവപ്രസാദ് മണോളിത്തായയുടെ തിടമ്പ് നൃത്തം, ഭജന എന്നിവയും നടന്നു. ഉച്ചക്ക് നടന്ന തിരുവോണം ഊട്ടിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ക്ഷേത്രം ചെയർമാൻ സി. വി.ധനേശൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ. സി. സദാനന്ദൻ, മാതൃ സമിതി പ്രസിഡന്റ്‌ കെ. സി. ഉഷാരത്നം, സെക്രട്ടറി ഷൈലജ കുനിയിൽ എന്നിവർ നേതൃത്വം വഹിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87851/katirur-surya-narayana-temple)