---
title: "ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറിലെ ശ്മശാനത്തില്‍ നടന്നു"
english_title: "Heeraben was cremated at Gandhinagar crematorium"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87971/heeraben-was-cremated-at-gandhinagar-crematorium"
published_at: "2022-12-30T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae88e79e647_IMG-20221230-WA0074.jpg"
keywords: []
---

# ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറിലെ ശ്മശാനത്തില്‍ നടന്നു

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് വിട ചൊല്ലി കുടുംബം. നൂറാം വയസില്‍ അന്തരിച്ച ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറിലെ ശ്മശാനത്തില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്. മാതാവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയില്‍ നിന്നും അഹമ്മദാബാദില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

## Article Content

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് വിട ചൊല്ലി കുടുംബം. നൂറാം വയസില്‍ അന്തരിച്ച ഹീരാബെന്നിന്റെ സംസ്‌കാരം ഗാന്ധിനഗറിലെ ശ്മശാനത്തില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്. മാതാവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയില്‍ നിന്നും അഹമ്മദാബാദില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒന്‍പതരയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാവുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87971/heeraben-was-cremated-at-gandhinagar-crematorium)