---
title: "ഇന്ധനം തീർന്നതിനെ തുടർന്ന് സ്വിഫ്റ്റ് ബസ് പെരുവഴിയിൽ"
english_title: "Swift bus on highway after running out of fuel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87978/swift-bus-on-highway-after-running-out-of-fuel"
published_at: "2022-12-30T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae8ef03c524_Screenshot_2022-12-30-12-29-27-05_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഇന്ധനം തീർന്നതിനെ തുടർന്ന് സ്വിഫ്റ്റ് ബസ് പെരുവഴിയിൽ

> **Lead Summary:** **എറണാകുളം**: ഇന്ധനം തീർന്നതിനെ തുടർന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പെരുവഴിയിൽ. ചെന്നൈ എറണാകുളം എസി സ്ലീപ്പർ ബസ്സാണ് പെരുവഴിയിലായത്. പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമെത്തിയപ്പോഴാണ് വാഹനത്തിലെ ഡീസൽ തീർന്നത്. തുടർന്ന് ബസിൽ നിന്നിറങ്ങിയ യാത്രക്കാർ കിട്ടിയ വണ്ടിക്ക് യാത്ര തുടരുകയായിരുന്നു.

## Article Content

**എറണാകുളം**: ഇന്ധനം തീർന്നതിനെ തുടർന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പെരുവഴിയിൽ. ചെന്നൈ എറണാകുളം എസി സ്ലീപ്പർ ബസ്സാണ് പെരുവഴിയിലായത്. പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമെത്തിയപ്പോഴാണ് വാഹനത്തിലെ ഡീസൽ തീർന്നത്. തുടർന്ന് ബസിൽ നിന്നിറങ്ങിയ യാത്രക്കാർ കിട്ടിയ വണ്ടിക്ക് യാത്ര തുടരുകയായിരുന്നു.

ഇന്ന് രാവിലെ 9 30ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ്. ടോൾ പ്ലാസയ്ക്ക് സമീപം വച്ച് വാഹനം നിന്നെങ്കിലും ഇന്ധനം തീർന്ന വിവരം ജീവനക്കാർ ആദ്യം അറിഞ്ഞിരുന്നില്ല. ഇന്ധനം കഴിഞ്ഞതാണെന്ന് മനസിലാക്കി അഞ്ച് ലിറ്റർ ഡീസൽ എത്തിച്ച് ഒഴിച്ചെങ്കിലും വാഹനം സ്റ്റാർട്ട് ആയിരുന്നില്ല. തുടർന്ന് യാത്രക്കാരെല്ലാം ഇറങ്ങി, കിട്ടിയ വാഹനങ്ങൾക്ക് പോകുകയായിരുന്നു.

ഓൺലൈൻ വഴി നിരവധി യാത്രക്കാർ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഈ സാഹചര്യത്തിലും ബദൽ സംവിധാനം ഒരുക്കി നൽകാത്തതിൽ യാത്രക്കാർ പ്രതിഷേധമറിയിച്ചു. വടക്കഞ്ചേരി ഡിപ്പോയിൽ നിന്നുളള സംഘമെത്തി ബസ് ടോൾ പ്ലാസക്ക് സമീപത്ത് നിന്ന് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87978/swift-bus-on-highway-after-running-out-of-fuel)