---
title: "റെയിൽവേപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു"
english_title: "He was killed by a train while crossing the railway tracks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/87989/he-was-killed-by-a-train-while-crossing-the-railway-tracks"
published_at: "2022-12-30T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae95d263bc9_Picsart_22-12-30_12-49-33-290.jpg"
keywords: []
---

# റെയിൽവേപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **കടുത്തുരുത്തി**: റെയിൽവേപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് ആനപ്പന്തി യിലെ കുറ്റിക്കാട്ടുകുന്നേൽ പരേതരായ വർക്കി മറിയം ദമ്പതി കളുടെ മകനും എറണാകുളം മരടിൽ താമസക്കാരനുമായ കുര്യൻ ജോർജ് (ഷാജി ) ആണ് മരിച്ചത്. കുറുപ്പന്തറ റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ഗേറ്റിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം.

## Article Content

**കടുത്തുരുത്തി**: റെയിൽവേപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് ആനപ്പന്തി യിലെ കുറ്റിക്കാട്ടുകുന്നേൽ പരേതരായ വർക്കി മറിയം ദമ്പതി കളുടെ മകനും എറണാകുളം മരടിൽ താമസക്കാരനുമായ കുര്യൻ ജോർജ് (ഷാജി ) ആണ് മരിച്ചത്. കുറുപ്പന്തറ റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ഗേറ്റിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം.

കുര്യൻ ജോർജ് സമീപത്തെ എ ടി എമ്മിൽ നിന്നു പണമെടുത്തതിനുശേഷം   അടച്ചിട്ടിരുന്ന റെയിൽവേ ഗേറ്റിന് സമീപത്തുകൂടി റെയിൽവേ ലൈൻ മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോളെത്തിയ വേണാട് എക്സ്പ്രസ് ഇടിച്ചാണ് കുര്യൻ ജോർജ് മരിച്ചത്. കുറുപ്പന്തറയിലുള്ള ബന്ധുവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം, കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽന ടപടികൾ സ്വീകരിച്ചു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ. സംസ്കാരം നാളെ അങ്ങാടിക്കടവ് തിരുഹൃദയ ദേ വാലയത്തിൽ നടക്കും. എറണാകുളത്ത് സെക്യൂരിറ്റി സൂപ്പർവൈസറായി ജോലിചെയ്തു വരികയായിരുന്നു കുര്യൻ, ഭാര്യ: ബീന, മക്കൾ: ജിനു(ദുബായ്), ജിത്തു നിലമ്പൂർ), ജി(നഴ്സിംഗ് വിദ്യാർഥിനി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/87989/he-was-killed-by-a-train-while-crossing-the-railway-tracks)