---
title: "എം ബാലഗോപാലൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "M Balagopalan organized the commemoration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88005/m-balagopalan-organized-the-commemoration"
published_at: "2022-12-30T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aea7159e8e7_Picsart_22-12-30_14-14-54-463.jpg"
keywords: []
---

# എം ബാലഗോപാലൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **കൽപ്പറ്റ**: സിപിഐ എം കോട്ടത്തറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ബാലഗോപാലൻ അനുസ്മരണം നടത്തി. സിപിഐ എം കേന്ദ്രം കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. യു വേണുഗോപാൽ അധ്യക്ഷനായി. കേന്ദ്രം ഭരിക്കുന്ന ബിജെപി നമ്മളെ പിഴിഞ്ഞെടുക്കുകയാണ്. രാജ്യത്ത്ദാരിദ്ര്യം വർധിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാൻ രാജ്യം ഭരിക്കുന്ന ഗവൺമെൻ്റ് തയ്യാറാകണം.

## Article Content

**കൽപ്പറ്റ**: സിപിഐ എം കോട്ടത്തറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ബാലഗോപാലൻ അനുസ്മരണം നടത്തി. സിപിഐ എം കേന്ദ്രം കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. യു വേണുഗോപാൽ അധ്യക്ഷനായി. കേന്ദ്രം ഭരിക്കുന്ന ബിജെപി നമ്മളെ പിഴിഞ്ഞെടുക്കുകയാണ്. രാജ്യത്ത്ദാരിദ്ര്യം വർധിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാൻ രാജ്യം ഭരിക്കുന്ന ഗവൺമെൻ്റ് തയ്യാറാകണം.

രാജ്യത്തെ നശിപ്പിക്കുന്ന നിലപാടിലേക്ക് ബിജെപി പോകുന്നു. കടുത്ത വർഗീയതയിലേക്ക് രാജ്യത്തെ തള്ളിവിടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നു. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നു. മാധ്യമങ്ങളെ വിലക്കു വാങ്ങി ഇടതുപക്ഷത്തിനെതിരെ അക്രമണം നടത്തുന്നു. സംസ്ഥാന സർക്കാർ വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുന്നു.

കോൺഗ്രസ് - ബിജെപി മാറി ഭരിച്ചിട്ടും രാജ്യത്തെ പുരോഗതിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. കേരളം ഇന്ത്യയിലെ മുതലാളിത്ത ഫ്യൂഡൽ ഭരണത്തിനെതിരെ മോഡൽ കാണിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുന്നു. തൊഴിൽ സംരംഭങ്ങൾ നൽകി മുന്നേറ്റം ഉണ്ടാക്കുന്നു. എല്ലാ മേഖലയിലും വളർച്ച നേടുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന നല്ല പ്രവർത്തനങ്ങളെ പിന്തുണച്ച് മുന്നോട്ടു പോകണം.

വയനാട് ജില്ലക്ക് വേണ്ടിയും സംസ്ഥാന സർക്കാർ നിരവധി നല്ല പദ്ധതികൾ നൽകിയിട്ടുണ്ട്. സമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും പോരാടണമെന്നും കെ കെ ശൈലജ പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ , കെ റഫീഖ്, വി എൻ ഉണ്ണികൃഷ്ണൻ, പി എം നാസർ എന്നിവർ സംസാരിച്ചു. കോട്ടത്തറ ഏരിയ സെക്രട്ടറി എം മധു സ്വാഗതവും എം മനോജ് നന്ദിയും പറഞ്ഞു.

കേരളോത്സവം സംസ്ഥാന തലത്തിൽ കവിതാ പാരായണം ഒന്നാം സ്ഥാനം നേടിയ സ്വാതി സുരേഷിനെ പരിപാടിയിൽ ആദരിച്ചു. എം ബാലഗോപാലന്റെ കുടുംബവും അനുസ്മരണത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88005/m-balagopalan-organized-the-commemoration)