---
title: "ബഫർസോൺ വിഷയത്തിൽ കേളകത്ത് കോൺഗ്രസ്‌ ഉപവാസ സമരം ജനുവരി 2 ന്"
english_title: "Congress fast strike on January 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88030/congress-fast-strike-on-january-2"
published_at: "2022-12-30T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aecce831f9d_Picsart_22-12-30_17-04-19-953.jpg"
keywords: []
---

# ബഫർസോൺ വിഷയത്തിൽ കേളകത്ത് കോൺഗ്രസ്‌ ഉപവാസ സമരം ജനുവരി 2 ന്

> **Lead Summary:** **കേളകം**: ബഫർ സോൺ സീറോ പോയൻറിൻ നിലനിർത്താതെ കൃഷിയിടങ്ങളിലേക്ക് ബഫർസോൺ വ്യാപിപ്പിച്ചുകൊണ്ട് നിർബന്ധിത കുടിയിറക്കിന് സംസ്ഥാന സർക്കാർ നേതൃത്വം നൽകുകയാണെന്ന് കോൺഗ്രസ്‌. ഉമ്മൻചാണ്ടി സർക്കാർ കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് മലയോര മേഖലയിലെ കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ളപിണറായി സർക്കാരിന്റെ കുടിയേറ്റ ജനതയോടുള്ള കർഷക വിരുദ്ധ സമീപനം പിൻവലിക്കണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

## Article Content

**കേളകം**: ബഫർ സോൺ സീറോ പോയൻറിൻ നിലനിർത്താതെ കൃഷിയിടങ്ങളിലേക്ക് ബഫർസോൺ വ്യാപിപ്പിച്ചുകൊണ്ട് നിർബന്ധിത കുടിയിറക്കിന് സംസ്ഥാന സർക്കാർ നേതൃത്വം നൽകുകയാണെന്ന് കോൺഗ്രസ്‌. ഉമ്മൻചാണ്ടി സർക്കാർ കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് മലയോര മേഖലയിലെ കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ളപിണറായി സർക്കാരിന്റെ കുടിയേറ്റ ജനതയോടുള്ള കർഷക വിരുദ്ധ സമീപനം പിൻവലിക്കണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ബഫർ സോൺ സീറോ പോയൻറ്റിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ജനുവരി 2 ന് കേളകം ബസ്റ്റാൻഡിൽ രാവിലെ 9 മണി മുതൽ ഏകദിന ഉപവാസ സമരം നടത്തുവാൻ പാർട്ടിതീരുമാനിച്ചു. അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ . എം.പി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി കേളകത്ത് കോൺഗ്രസ് നേതൃ യോഗം ചേർന്നു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അഡ്വ: സണ്ണി ജോസഫ് . എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ . പി .സി . രാമകൃഷ്ണൻ ,പി . കെ. ജനാർദ്ദനൻ , സാജു തോമസ്,തോമസ് വർഗ്ഗീസ്, സുരേഷ് ചാലാറത്ത്, സുധീപ് ജെയിംസ്, സന്തോഷ് മണ്ണാർകുളം,സണ്ണി വേലിക്കകത്ത് , റോയി നമ്പുടാകം, ചാക്കോ തൈക്കുന്നേൽ, കെ. എം ഗരീഷ് , കെ. വി രാമചന്ദ്രൻ , അഡ്വ: ജെയിംസ് മാത്യു, ജിമ്മി അന്തിനാട്, മിനി വിശ്വനാഥ്, സോനു വല്ലതുകാരൻ ,വർഗീസ് ജോസഫ് നടപ്പുറം, കെ .ശശീന്ദ്രൻ , സി.എം.മാണി, സൈമൺ മേലെക്കൂറ്റ്, സി. ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88030/congress-fast-strike-on-january-2)