---
title: "'ഹിറ്റ്ലർ മാധവൻ കുട്ടിയുടെ വീടേതാ..' പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൈനുദ്ധീൻ വിട പറഞ്ഞിട്ട് 22 വർഷം"
english_title: "Where is the home of hitler madhavan kutti ...Sinnudheen passed since 22years"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8810/where-istthe-home-of-hitler-madhavan-kutti-sinnudheen-passed-since-22years"
published_at: "2021-11-04T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618357f284b31_Screenshot_20211104_091737.jpg"
keywords: []
---

# 'ഹിറ്റ്ലർ മാധവൻ കുട്ടിയുടെ വീടേതാ..' പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൈനുദ്ധീൻ വിട പറഞ്ഞിട്ട് 22 വർഷം

> **Lead Summary:** മലയാള സിനിമയിൽ ചിരിയുടെ പുതു വസന്തമൊരുക്കിയ സൈനുദ്ധീൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 22 വർഷം. സ്വാഭാവിക അഭിനയത്തിലൂടെ നർമം സമ്മാനിച്ച മികച്ച നടന്നായിരുന്നു അദ്ദേഹം. 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലൂടെയാണ് സൈനുദ്ദീൻ ക്യാമറക്ക് മുന്നിലെത്തുന്നത്. ചെറിയൊരു വേഷമായിരുന്നു അത്. സിനിമയിലെ മദ്യപന്മാരുടെ റോളിലും ജോലിക്കാരുമായി ഏറെ പേർ പങ്കാളികളായിരുന്നു. അതിനായി ഒട്ടേറെ കലാകാരന്മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്കിടയിലാണ് സൈനുദ്ദീന്‍ വരുന്നത്. അങ്ങിനെ സൈനുദ്ദീന്‍ കുട്ടിച്ചാത്തനിലെ ബാര്‍ ജോലിക്കാരനായി ചിത്രത്തിലെത്തി.

## Article Content

മലയാള സിനിമയിൽ ചിരിയുടെ പുതു വസന്തമൊരുക്കിയ സൈനുദ്ധീൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 22 വർഷം. സ്വാഭാവിക അഭിനയത്തിലൂടെ നർമം സമ്മാനിച്ച മികച്ച നടന്നായിരുന്നു അദ്ദേഹം. 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലൂടെയാണ് സൈനുദ്ദീൻ ക്യാമറക്ക് മുന്നിലെത്തുന്നത്. ചെറിയൊരു വേഷമായിരുന്നു അത്. സിനിമയിലെ മദ്യപന്മാരുടെ റോളിലും ജോലിക്കാരുമായി ഏറെ പേർ പങ്കാളികളായിരുന്നു. അതിനായി ഒട്ടേറെ കലാകാരന്മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്കിടയിലാണ് സൈനുദ്ദീന്‍ വരുന്നത്. അങ്ങിനെ സൈനുദ്ദീന്‍ കുട്ടിച്ചാത്തനിലെ ബാര്‍ ജോലിക്കാരനായി ചിത്രത്തിലെത്തി.

പി എ ബക്കറിന്റെ ചാപ്പ എന്ന സിനിമയിലൂടെ ആയിരുന്നു നടൻ മുഴുനീള കഥാപാത്രമായത്. പിന്നീട് സയാമീസ് ഇരട്ടകള്‍, മിമിക്സ് പരേഡ്, ഹിറ്റ്ലര്‍, കാബൂളിവാല, കാസര്‍ഗോഡ് കാദര്‍ഭായി, ആലഞ്ചേരി തമ്ബ്രാക്കള്‍, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത അങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാ​ഗമായി. ഏകദേശം 150ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 1956 മെയ് 12ന് ഏറണാംകുളം ജില്ലയില്‍ ആണ് സൈനുദ്ദീന്‍ ജനിച്ചത്. ചെറുപ്പം മുതലെയുള്ള കലയോടുള്ള താല്പര്യം സൈനുദ്ദീനെ കൊച്ചിന്‍ കലാഭവനില്‍ എത്തിച്ചു. മിമിക്സ് വേദികളില്‍ നടന്‍ മധുവിന്റെ 'പരീക്കുട്ടി' എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ച് കയ്യടി നേടി. ഇത് തന്നെയായിരുന്ന സൈനുദ്ദീന്റെ തട്ടകത്തിലെ മാസ്റ്റർപീസും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8810/where-istthe-home-of-hitler-madhavan-kutti-sinnudheen-passed-since-22years)