---
title: "കൊല്ലത്ത് പീഡനക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88101/kollam"
published_at: "2022-12-31T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af806baec01_Screenshot_20221231-054903_Facebook.jpg"
keywords: []
---

# കൊല്ലത്ത് പീഡനക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

> **Lead Summary:** **കൊല്ലം:** കൊല്ലത്ത് പീഡനക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ചാത്തന്നൂർ സ്വദേശി വിഷ്ണു ആണ് കൈവിലങ്ങുമായി പാരിപ്പള്ളി പൊലീസിനെ വെട്ടിച്ച് കടന്നത്. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി മുങ്ങിയത്. ശുചിമുറിയിൽ പോകണമെന്ന് പ്രതി പറഞ്ഞപ്പോൾ പൊലീസ് വിലങ്ങ് അഴിച്ച് നൽകി. തുടർന്നാണ് ഒരു കൈയിൽ വിലങ്ങുമായി വിഷ്ണു ഓടി രക്ഷപ്പെട്ടത്.

## Article Content

**കൊല്ലം:** കൊല്ലത്ത് പീഡനക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ചാത്തന്നൂർ സ്വദേശി വിഷ്ണു ആണ് കൈവിലങ്ങുമായി പാരിപ്പള്ളി പൊലീസിനെ വെട്ടിച്ച് കടന്നത്. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി മുങ്ങിയത്. ശുചിമുറിയിൽ പോകണമെന്ന് പ്രതി പറഞ്ഞപ്പോൾ പൊലീസ് വിലങ്ങ് അഴിച്ച് നൽകി. തുടർന്നാണ് ഒരു കൈയിൽ വിലങ്ങുമായി വിഷ്ണു ഓടി രക്ഷപ്പെട്ടത്.

പൊലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.  പാരിപ്പള്ളിയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കയറിപിടിച്ച കേസിലാണ് വിഷ്ണുവിനെ പാരിപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88101/kollam)