---
title: "30 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ച മേൽമുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88106/arrested"
published_at: "2022-12-31T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af9115cb25e_Picsart_22-12-31_07-00-03-074.jpg"
keywords: []
---

# 30 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ച മേൽമുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു

> **Lead Summary:** വീട്ടുവളപ്പിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്ത മേൽമുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്. മേൽമുരിങ്ങോടി സ്വദേശി സതീശൻ എൻ.വി. എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പുകൾ പ്രകാരം അബ്കാരി കേസ് എടുത്തത്.

## Article Content

വീട്ടുവളപ്പിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്ത മേൽമുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്. മേൽമുരിങ്ങോടി സ്വദേശി സതീശൻ എൻ.വി. എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പുകൾ പ്രകാരം അബ്കാരി കേസ് എടുത്തത്.

റെയ്ഡിൽ ഇയാളുടെ വീട്ടുവളപ്പിൽ നിന്ന്, 5 ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 30 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, പ്രിവൻ്റീവ് ഓഫീസർമാരായ എം പി സജീവൻ, ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, കെ എ മജീദ്, സുരേഷ് സി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു. ഇയാൾ ചാരായം നിർമ്മിച്ച് മേഖലയിൽ വിതരണം നടത്തുന്നതായി ബഹു: എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88106/arrested)