---
title: "ദുരന്തമായി മോക്ഡ്രിൽ: വേദനയായി ബിനു സോമൻ, സംസ്ക്കാരം ഇന്ന്"
english_title: "Mockdrill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88118/mockdrill"
published_at: "2022-12-31T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afa5c4764ca_Screenshot_20221231-082729_Facebook.jpg"
keywords: []
---

# ദുരന്തമായി മോക്ഡ്രിൽ: വേദനയായി ബിനു സോമൻ, സംസ്ക്കാരം ഇന്ന്

> **Lead Summary:** **പത്തനംതിട്ട** : വെണ്ണിക്കുളത്ത് മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ മരിച്ച ബിനു സോമന്റെ സംസ്ക്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് കല്ലൂപ്പാറ പൊതുശ്മശാന്തിലാണ് സംസ്ക്കാരം. മല്ലപ്പള്ളിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിക്ക് തുരുത്തികാടുള്ള വീട്ടിലെത്തിക്കും. നാട്ടുകാരുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക.

## Article Content

**പത്തനംതിട്ട** : വെണ്ണിക്കുളത്ത് മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ മരിച്ച ബിനു സോമന്റെ സംസ്ക്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് കല്ലൂപ്പാറ പൊതുശ്മശാന്തിലാണ് സംസ്ക്കാരം. മല്ലപ്പള്ളിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മണിക്ക് തുരുത്തികാടുള്ള വീട്ടിലെത്തിക്കും. നാട്ടുകാരുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക.

മോക്ക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലെ ഗുരുതര വീഴ്ചയാണ് ഒരു യുവാവിന്റെ ജീവനെടുത്തത്. പരിപാടി സംഘടിപ്പിക്കാൻ ചേർന്ന ആലോചന യോഗത്തിൽ തീരുമാനിച്ച സ്ഥലത്തല്ല മോക്ക്ഡ്രിൽ നടന്നത്. എൻഡിആർഎഫ് ഇടപെട്ട് സ്ഥലംമാറ്റിയ വിവരം ദുരന്തനിവാരണ അതോരിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടറെ അറിയിച്ചില്ലെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88118/mockdrill)