---
title: "തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റുകൾ നിർത്തലാക്കി"
english_title: "Day sleeper tickets have been abolished in trains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88151/day-sleeper-tickets-have-been-abolished-in-trains"
published_at: "2022-12-31T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63afdadbce854_indian-railways-dh1533891549-1.jpg"
keywords: []
---

# തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റുകൾ നിർത്തലാക്കി

> **Lead Summary:** **തിരുവനന്തപുരം**: ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ ഇനി മുതൽ റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് പകൽ സമയങ്ങളിൽ കയറാനാകില്ല. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് പകൽസമയ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയത്.

## Article Content

**തിരുവനന്തപുരം**: ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ ഇനി മുതൽ റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് പകൽ സമയങ്ങളിൽ കയറാനാകില്ല. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് പകൽസമയ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയത്.

റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് പുതിയ തീരുമാനം.എന്നാൽ തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് എല്ലാ കോച്ചുകളിലും കയറാനാകും. പാലക്കാട് ഡിവിഷനിൽ കോവിഡിന് ശേഷം സ്ലീപ്പർ ടിക്കറ്റ് നൽകുന്നത് പുനരാരംഭിച്ചിട്ടില്ല.

യാത്രക്കാരുടെ നിരന്തരമായ അഭ്യാർഥനയെ തുടർന്നാണ് തിരുവനന്തപുരം ഡിവിഷനിൽ സ്ലീപ്പർ ടിക്കറ്റുകൾ നൽകിത്തുടങ്ങിയത്.അതേസമയം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 20 പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത്    കയറാനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88151/day-sleeper-tickets-have-been-abolished-in-trains)