---
title: "വിശപ്പില്ലാത്ത നാടായി കേരളം മാറുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു"
english_title: " Minister K Radhakrishnan said that Kerala will become a land without hunger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88195/minister-k-radhakrishnan-said-that-kerala-will-become-a-land-without-hunger"
published_at: "2022-12-31T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b00b39bf19f_IMG-20221231-WA0079.jpg"
keywords: []
---

# വിശപ്പില്ലാത്ത നാടായി കേരളം മാറുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു

> **Lead Summary:** **തളിപ്പറമ്പ്** : വിശപ്പില്ലാത്ത നാടായി കേരളം മാറുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിൻ്റെ സമ്മാന സായാഹ്നം ഉദ്ഘാടനം ചെയ്ത് ധർമശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**തളിപ്പറമ്പ്** : വിശപ്പില്ലാത്ത നാടായി കേരളം മാറുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിൻ്റെ സമ്മാന സായാഹ്നം ഉദ്ഘാടനം ചെയ്ത് ധർമശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 0.7% മാത്രം അതി ദരിദ്രർ ഉള്ള നാടാണ് കേരളം എന്നത് മലയാളികൾക്കഭിമാനമാണ്. അന്യൻ്റെ കഷ്ട്ടപ്പാടിൽ നേട്ടമുണ്ടാക്കുന്നവരായി മാറരുത്. സമൂഹത്തിൻ്റെ സന്തോഷമാണ് പ്രധാനം. മനുഷ്യൻ്റെ അടിസ്ഥാന ജീവിത പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഏതൊരു സമൂഹത്തിനും സന്തോഷം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ഹാപ്പിനസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന കലാകായിക മത്സരങ്ങളുടെ ഗ്രൂപ്പ് ചാമ്പ്യന്മാർക്കുള്ള പുരസ്കാരം മന്ത്രി വിതരണം ചെയ്തു. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.

ഹാപ്പിനസ് ഫെസ്റ്റിവലിനോട് ചേർന്നു പ്രവർത്തിച്ച വിവിധ മേഖലകളിലെ പ്രമുഖരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. 

 തളിപ്പറമ്പ് നിയോജക മണ്ഡലം വെബ്സൈറ്റ് ഉദ്ഘാടനം ഐ കെ എം ചീഫ് മിഷൻ ഡയറക്ടറും എക്സിക്യുട്ടീവ് ഡയറക്ടറുമായ സന്തോഷ് ബാബു നിർവഹിച്ചു.

ആന്തൂർ നഗരസഭ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഹാപ്പിനസ് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ പി മുകുന്ദൻ, ജനറൽ കൺവീനർ എ നിശാന്ത്, പ്രോഗ്രാം കൺവീനർ ടി എം മുരളീധരൻ, ആന്തൂർ നഗരസഭ ഉപാധ്യക്ഷ പി വി സതീദേവി , സിനിമാ താരം നന്ദന രാജൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സിനിമാ താരം നവ്യ നായരും സംഘവും അവതരിപ്പിച്ച നൃത്ത നിശയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88195/minister-k-radhakrishnan-said-that-kerala-will-become-a-land-without-hunger)