---
title: "പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമൻ കാലം ചെയ്തു"
english_title: "Pope Emirate Benedict pathiraraaman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88197/pope-emirate-benedict-pathiraraaman"
published_at: "2022-12-31T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b00d353baa2_IMG-20221231-WA0081.jpg"
keywords: []
---

# പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമൻ കാലം ചെയ്തു

> **Lead Summary:**  **വത്തിക്കാൻ സിറ്റി**: പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ കാലം ചെയ്തു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. 2013-ലാണ് അദ്ദേഹം മാർപാപ്പ സ്ഥാനം രാജിവെച്ചത്. 2005-ൽ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാർപാപ്പയായി സ്ഥാനമേറ്റത്.

## Article Content

 **വത്തിക്കാൻ സിറ്റി**: പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമൻ കാലം ചെയ്തു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. 2013-ലാണ് അദ്ദേഹം മാർപാപ്പ സ്ഥാനം രാജിവെച്ചത്. 2005-ൽ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാർപാപ്പയായി സ്ഥാനമേറ്റത്.

ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായംകൂടിയ മാർപാപ്പയായിരുന്നു അദ്ദേഹം. എട്ടുവർഷത്തിന് ശേഷം 2013-ൽ സ്ഥാനമൊഴിഞ്ഞു. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ പോപ്പാണ് ബനഡിക്ട് പതിനാറാമൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88197/pope-emirate-benedict-pathiraraaman)