---
title: " കു​രു​മു​ള​കിന്റെ വി​ല ഉ​യ​ർ​ന്നു"
english_title: "The price of pepper has gone up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8823/The-price-of-pepper-has-gone-up"
published_at: "2021-11-04T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618367c17db57_images (29).jpeg"
keywords: []
---

#  കു​രു​മു​ള​കിന്റെ വി​ല ഉ​യ​ർ​ന്നു

> **Lead Summary:** പു​ൽ​പ​ള്ളി: കാ​ർ​ഷി​ക മേ​ഖ​ല​ക്ക് പ്ര​തീ​ക്ഷ​യാ​യി കു​രു​മു​ള​കിെൻറ വി​ല ഉ​യ​ർ​ന്നു. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വി​ല​ത്ത​ക​ർ​ച്ച​യി​ൽ നീ​ങ്ങി​യ ക​റു​ത്ത പൊ​ന്നി​ന് പു​തി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്ന​ത് ദീ​പാ​വ​ലി ഡി​മാ​ൻ​ഡാ​ണ്. കു​രു​മു​ള​ക് കി​ലോ​ക്ക് സ​മീ​പ​കാ​ലം വ​രെ 400 രൂ​പ​ക്കു താ​ഴെ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ൾ 465 രൂ​പ​യി​ലെ​ത്തി.

## Article Content

പു​ൽ​പ​ള്ളി: കാ​ർ​ഷി​ക മേ​ഖ​ല​ക്ക് പ്ര​തീ​ക്ഷ​യാ​യി കു​രു​മു​ള​കിെൻറ വി​ല ഉ​യ​ർ​ന്നു. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വി​ല​ത്ത​ക​ർ​ച്ച​യി​ൽ നീ​ങ്ങി​യ ക​റു​ത്ത പൊ​ന്നി​ന് പു​തി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്ന​ത് ദീ​പാ​വ​ലി ഡി​മാ​ൻ​ഡാ​ണ്. കു​രു​മു​ള​ക് കി​ലോ​ക്ക് സ​മീ​പ​കാ​ലം വ​രെ 400 രൂ​പ​ക്കു താ​ഴെ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ൾ 465 രൂ​പ​യി​ലെ​ത്തി.

ക്രി​സ്​​മ​സ്, ന്യൂ​ഇ​യ​ർ ഡി​മാ​ൻ​ഡ്​​ കു​രു​മു​ള​കി​നു​ണ്ടാ​കു​മെ​ന്നും വി​ല വ​ർ​ധി​ക്കു​മെ​ന്നും പ്ര​തീ​ക്ഷ​യു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കു​രു​മു​ള​കി​ന് കാ​ര്യ​മാ​യ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ധ​ന ക​ർ​ഷ​ക​ർ​ക്ക് പു​ത്ത​നു​ണ​ർ​വ്​ പ​ക​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8823/The-price-of-pepper-has-gone-up)