---
title: "ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു: പ്രതി അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88277/arrested"
published_at: "2023-01-01T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b0d99589235_Screenshot_20230101-062222_Facebook.jpg"
keywords: []
---

# ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു: പ്രതി അറസ്റ്റില്‍

> **Lead Summary:** **തിരുവനന്തപുരം**: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശിയായ അല്‍ അമീനാണ് അറസ്റ്റിലായത്. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ പ്രതി കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

## Article Content

**തിരുവനന്തപുരം**: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശിയായ അല്‍ അമീനാണ് അറസ്റ്റിലായത്. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ പ്രതി കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

ഈ മാസം ആദ്യം സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ കൊച്ചി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്‍റണിയാണ് പിടിയിലായത്.  കുമളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88277/arrested)