---
title: "അധ്യാപികക്ക് മർദനമേറ്റ സംഭവത്തിൽ അധ്യാപകൻ റിമാൻഡിൽ"
english_title: "Teacher remanded in teacher assault case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8828/teacher-remanded-in-teacher-assault-case"
published_at: "2021-11-04T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61836e81ccc60_images (30).jpeg"
keywords: []
---

# അധ്യാപികക്ക് മർദനമേറ്റ സംഭവത്തിൽ അധ്യാപകൻ റിമാൻഡിൽ

> **Lead Summary:** പേരാവൂർ: അധ്യാപികയെ കാർ തടഞ്ഞു നിർത്തി മർദിച്ചു എന്ന കേസ്സിൽ കൊട്ടിയൂർ സ്വദേശിയായ അധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 30 ന് നിടുംപൊയിലിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

## Article Content

പേരാവൂർ: അധ്യാപികയെ കാർ തടഞ്ഞു നിർത്തി മർദിച്ചു എന്ന കേസ്സിൽ കൊട്ടിയൂർ സ്വദേശിയായ അധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 30 ന് നിടുംപൊയിലിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

കോളയാട് ഭാഗത്തു നിന്ന് കാറിൽ വരികയായിരുന്ന അധ്യാപികയെ വാഹനം തടഞ്ഞു നിർത്തി അധ്യാപകൻ മർദിച്ചു എന്ന പരാതിയിലാണ് പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. സംഭവത്തെ തുടർന്ന് അധ്യാപിക ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ കോടതി റിമാൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8828/teacher-remanded-in-teacher-assault-case)