---
title: "മലപ്പുറത്ത് നാലരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി"
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88338/malappuram"
published_at: "2023-01-01T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b138bc22be6_download_(2).jpeg"
keywords: []
---

# മലപ്പുറത്ത് നാലരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി

> **Lead Summary:** **മലപ്പുറം**: പെരിന്തല്‍മണ്ണയില്‍ രേഖകളില്ലാതെ കാറില്‍ കടത്തിയ കുഴല്‍പ്പണം പിടികൂടി. പണം കൊണ്ടുവന്ന താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ് , അഹമ്മദ് അനീസ് എന്നിവരെ പെരിന്തല്‍മണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**മലപ്പുറം**: പെരിന്തല്‍മണ്ണയില്‍ രേഖകളില്ലാതെ കാറില്‍ കടത്തിയ കുഴല്‍പ്പണം പിടികൂടി. പണം കൊണ്ടുവന്ന താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ് , അഹമ്മദ് അനീസ് എന്നിവരെ പെരിന്തല്‍മണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനം പരിശോധിച്ചത്. അങ്ങാടിപ്പുറത്തുവെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. കര്‍ണാടക രജിസ്‌ട്രേഷനുള്ള കാറിലാണ് പണം കൊണ്ടുവന്നത്. കാറിന്റെ മുന്‍ സീറ്റുകളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88338/malappuram)