---
title: "ദില്ലിയിലെ വൃദ്ധസദനത്തില്‍ അഗ്നിബാധ, രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88421/delhi"
published_at: "2023-01-02T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b22db653356_Screenshot_20230102-063420_Facebook.jpg"
keywords: []
---

# ദില്ലിയിലെ വൃദ്ധസദനത്തില്‍ അഗ്നിബാധ, രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു

> **Lead Summary:** **ദില്ലി**: ദില്ലിയിൽ വൃദ്ധ സദനത്തിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ഗ്രേറ്റർ കൈലാഷ് മേഖലയിലെ സ്ഥാപനത്തിൽ ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിനാണ് തീപ്പിടുത്തമുണ്ടായത്. മരിച്ചവർ രണ്ടുപേരും സ്ത്രീകളാണ്. 13 പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താൻ ഫോറൻസിക് സംഘം കെട്ടിടത്തല് പരിശോധന നടത്തി. ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

## Article Content

**ദില്ലി**: ദില്ലിയിൽ വൃദ്ധ സദനത്തിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ഗ്രേറ്റർ കൈലാഷ് മേഖലയിലെ സ്ഥാപനത്തിൽ ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിനാണ് തീപ്പിടുത്തമുണ്ടായത്. മരിച്ചവർ രണ്ടുപേരും സ്ത്രീകളാണ്. 13 പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താൻ ഫോറൻസിക് സംഘം കെട്ടിടത്തല് പരിശോധന നടത്തി. ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്താര കെയര്‍ ഹോം ഫോര്‍ സീനിയേഴ്സ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. സ്ഥാപനത്തിന്‍റെ മൂന്നാം നിലയിലാണ് തീ പടര്‍ന്നത്. അഗ്നി ശമന സേനയുടെ അഞ്ച് വാഹനങ്ങള്‍ എത്തി മണിക്കൂറുകള്‍ ശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമായത്. പരിക്കേറ്റവരെ സാകേതിലെ മാക്സ് ആശുപത്രിയിലും ഓഖ്ലയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്നാം നിലയിലുണ്ടായിരുന്നരണ്ട് പേരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88421/delhi)