---
title: "ജമ്മു കശ്മീരിൽ ഭീകരാക്രമണം:  മൂന്ന് പേർ മരിച്ചു "
english_title: "Jemmu kasmir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88426/jemmu-kasmir"
published_at: "2023-01-02T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2391648400_Screenshot_20230102-072126_Facebook.jpg"
keywords: []
---

# ജമ്മു കശ്മീരിൽ ഭീകരാക്രമണം:  മൂന്ന് പേർ മരിച്ചു 

> **Lead Summary:** **ശ്രീനഗർ** : ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു. വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിൽ ആണ് സംഭവം. വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

**ശ്രീനഗർ** : ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു. വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിൽ ആണ് സംഭവം. വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളടക്കമുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്. ഇവരെ രജൗരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88426/jemmu-kasmir)