---
title: "പിണറായി ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു"
english_title: "Construction work of Pinarayi Chekoopalam Regulator cum Bridge started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88443/construction-work-of-pinarayi-chekoopalam-regulator-cum-bridge-started"
published_at: "2023-01-02T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b26dad3bf7d_IMG-20230102-WA0050.jpg"
keywords: []
---

# പിണറായി ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

> **Lead Summary:** **പിണറായി**: ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നത്. പിണറായി എരഞ്ഞോളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നത്. എരഞ്ഞോളി പുഴക്ക് കുറുകെയാണ് ബ്രിഡ്ജിന്റെ നിർമ്മാണം. ഉപ്പ് വെള്ളoകയറി പ്രദേശത്തെ ഹെക്ടർ കണക്കിന് കൃഷി ഭൂമി കൃഷി യോഗ്യമല്ലാത്ത അവസ്ഥയാണുള്ളത്.

## Article Content

**പിണറായി**: ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നത്. പിണറായി എരഞ്ഞോളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നത്. എരഞ്ഞോളി പുഴക്ക് കുറുകെയാണ് ബ്രിഡ്ജിന്റെ നിർമ്മാണം. ഉപ്പ് വെള്ളoകയറി പ്രദേശത്തെ ഹെക്ടർ കണക്കിന് കൃഷി ഭൂമി കൃഷി യോഗ്യമല്ലാത്ത അവസ്ഥയാണുള്ളത്.

ഇതിന് പരിഹാരം കണ്ടെത്തി കൃഷിസ്ഥലം വീണ്ടെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഏതാനും നാൾ മുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങൾക്ക് തുടക്കം കുറിച്ചത്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനം ഇതിനകം ഊർജ്ജിതമായിട്ടുണ്ട്.ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്യമാകുന്നതോടെ ഈ മേഖലയിലെ നിരവധി കർഷകർക്ക് ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88443/construction-work-of-pinarayi-chekoopalam-regulator-cum-bridge-started)